പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് 19 കാരൻ; ജോലി വാഗ്‌ദാനം ചെയ്ത് കാമുകനെ മാറ്റി, പെൺകുട്ടിയെ പീഡിപ്പിച്ചത് കാമുകന്റെ 23 കാരനായ സുഹൃത്ത്; പോക്സോക്കേസിൽ യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്. കേസിൽ മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് വിശാലം വീട്ടിൽ ലക്ഷ്മീനാരായണൻ (19), വയനാട് കാക്കവയൽ മുട്ടിൽ വീട്ടിൽ അഫ്സൽ (23) എന്നിവരെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
അതേസമയം സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ലക്ഷ്മീ നാരായണൻ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും, കുട്ടിയെ അവിടെ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് ഇതിനിടെ അഫ്സൽ ഇരുവർക്കും സംരക്ഷണം നൽകാനെന്ന വ്യാജേന അടുത്ത് കൂടുകയുമായിരുന്നു.
പിന്നാലെ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷ്മീനാരായണനെ പെൺകുട്ടിയിൽ നിന്ന് അകറ്റി നിർത്തിയ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മാത്രമല്ല പെൺകുട്ടിയും ലക്ഷ്മീനാരായണനും മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നില്ല. അതിനാൽ തന്നെ ഇവരെ പൊലീസിന് കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.
ഇതേതുടർന്ന് വയനാട്ടിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി എസ്. ഐ. കെ. ആർ. ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തുകയായിരുന്നു. പിന്നാലെ ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























