ഇടുക്കിയിൽ പന്നിപ്പനി വ്യാപിക്കുന്നു; കൂടുതൽ പ്രദേശങ്ങളിലെ പന്നികളെ കൊല്ലേണ്ടിവരും; ജാഗ്രതാ നിർദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ഇടുക്കി ജില്ലയിൽ പന്നിപ്പനി വ്യാപിക്കുന്നു. നിലവിൽ കരിണ്ണൂർ, വണ്ണപ്പുറം, കഞ്ഞികുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് കൊല്ലുന്നതെന്നാണ് റിപ്പോർട്ട്. പന്നിപ്പനി കൂടുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളിലെ പന്നികളെ കൊല്ലേണ്ടിവരുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
അതേസമയം കരിമണ്ണൂർ, വണ്ണപ്പുറം പഞ്ചായത്തുകളിലെ പന്നികളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഫാമിലെ പന്നികളെ വിഷം കൊടുത്തു കൊന്നു എന്ന പരാതിയിൽ പൊലീസ് സാമ്പിളുകൾ പരിശോധനക്കയച്ചപ്പോഴാണ് പന്നിപ്പനി കണ്ടെത്തിയത്.
മാത്രമല്ല അടുത്തിടെ കണ്ണൂരിലെ പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിൽ പന്നിപ്പനി കണ്ടെത്തിയിരുന്നു. ഇവിടെയുള്ള ഫാമുകളിലെ പന്നികളെയും കൊന്നിരുന്നു.
https://www.facebook.com/Malayalivartha

























