സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടക്കും.... ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മോണിറ്ററിംഗ് യോഗത്തിലാണ് തീരുമാനമായത്

സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടക്കും. ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മോണിറ്ററിംഗ് യോഗത്തിലാണ് തീരുമാനമായത്.
ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 22 വരെയും പ്‌ളസ് വണ്‍, പ്‌ളസ് ടു പരീക്ഷകള്‍ ഡിസംബര്‍ 12 മുതല്‍ 22 വരെയുമാണ്. 23ന് ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും.
2023 ജനുവരി മൂന്നിനാണ് അവധി കഴിഞ്ഞ് തുറക്കുക. മാര്‍ച്ച് 13 മുതല്‍ 30വരെ നടത്താന്‍ നിശ്ചയിച്ച എസ്.എസ്.എല്‍.സി പരീക്ഷ റംസാന്‍ വ്രത സമയത്ത് ഉച്ചക്ക് ശേഷം നടത്തുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിട്ടേക്കും.
" f
https://www.facebook.com/Malayalivartha

























