ഞെട്ടലോടെ കേരളം... തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍; അധ്യാപകന്‍ കിരണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസിലായിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി

എറണാകുളം തൃപ്പൂണിത്തുറയില്‍ കലോത്സവം കഴിഞ്ഞ് മടങ്ങവേ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ ശക്തമായ നടപടിയെടുത്ത് പോലീസ്. ഒളിവിലായിരുന്ന അദ്ധ്യാപകന്‍ പട്ടിമറ്റം സ്വദേശിയായ കിരണ്‍ എസ്.തരുണിനെ പിടികൂടിയതിന് പിന്നാലെ മൂന്ന് പേര്‍കൂടി അറസ്റ്റില്‍. പോക്സോ കേസെടുത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്ന ഇയാളെ നാഗര്‍കോവില്‍ നിന്നാണ് പിടികൂടിയത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ ഇതോടെ 4 പേരെ കൂടിയാണ് അറസ്റ്റ് ചെയതത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകന്‍ കിരണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കിരണ്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസെടുത്തതും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
പൊന്നുരുന്നിയില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് കുട്ടി പോയത്. രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകന്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞെങ്കിലും മൂടി വക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസായതും.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ നാട് വിട്ട അധ്യാപകനെ നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍ നിന്നുമാണ് പിടികൂടിയത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. അധ്യാപകന്‍ കിരണ്‍ മുന്‍പും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി.
കലോത്സവദിനത്തില്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ച ശേഷം തിരികെ വീട്ടിലെത്തിക്കാമെന്ന അദ്ധ്യാപകന്റെ ഉറപ്പിലാണ് രക്ഷിതാക്കള്‍ കുട്ടിയെ വിട്ടത്. അന്നേ ദിവസം ബന്ദ് ദിനമായിരുന്നതിനാലും മത്സരത്തില്‍ പങ്കെടുക്കേണ്ടത് ആവശ്യമായിരുന്നതിനാലുമാണ് ഇത്തരത്തില്‍ കുട്ടിയെ അദ്ധ്യാപകനൊപ്പം അയച്ചതെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. കുട്ടിയുമായി തിരികെ വരുമ്പോഴാണ് പീഡനത്തിനിരയായത്. ഇക്കാര്യം വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ മറച്ചുവെച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
വിവരം അറിഞ്ഞ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും സ്‌കൂള്‍ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകര്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിംഗ് നടത്തിയ ഗസ്റ്റ് അദ്ധ്യാപികയുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇതിനിടയില്‍ കിരണ്‍ ഒളിവില്‍ പോയിരുന്നു. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കിരണിനൊപ്പം ബൈക്കിലാണു വിദ്യാര്‍ഥിനി പോയത്. എന്നാല്‍ തിരികെ അധ്യാപകന് ഒപ്പം തന്നെ തിരിച്ചുവരവേ കിരണ്‍ പീഡിപ്പിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടി തന്റെ ദുരനുഭവം സ്‌കൂള്‍ അധികൃതരോടു പറഞ്ഞിട്ടും നടപടി എടുക്കാതെ സംഭവം മറച്ചുവയ്ക്കുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. അതേസമയം, പീഡന വിവരമറിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ച് അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂളിലെ ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തിരുന്നു. എന്നിട്ടും അധികൃതര്‍ പോലീസിനെ വിവരമറിയിച്ചില്ല. സംഭവം വിവാദമായതോടെയാണ് മറ്റ് അധ്യാപകരുള്‍പ്പെടെ അറസ്റ്റിലായത്.
"
https://www.facebook.com/Malayalivartha

























