സ്വപ്ന സുരേഷിനായി വ്യാജ ബി കോം സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ കേസ്... സ്വപ്നയും പഞ്ചാബ് അമൃതസര്‍ സ്വദേശി സച്ചിന്‍ ദാസും ഫെബ്രുവരി 18 ന് ഹാജരാകണം

സ്വപ്ന സുരേഷിനായി വ്യാജ ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ കേസില്‍ സ്വപ്ന സുരേഷും പഞ്ചാബ് അമൃതസര്‍ സ്വദേശി സച്ചിന്‍ ദാസും ഫെബ്രുവരി 18 ന് ഹാജരാകണം.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ഐ ടി വകുപ്പിലെ ജോലിക്കായി സ്വര്‍ണ്ണക്കടത്ത് കൂട്ടു പ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്.
മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. ഒരു സുഹൃത്ത് വഴിയാണ് സ്വപ്ന സുരേഷ് സച്ചിന്‍ ദാസിനെ പരിചയപ്പെടുന്നതെന്നാണ് പോലീസ് കേസ്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന സുരേഷ് ഐ ടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha

























