എംഡി എം എ കടത്തുകാര്‍ വിഴിഞ്ഞത്ത് എക്സൈസ് സംഘത്തിന് നേരെ വാള്‍ വീശിയ കേസ്... പ്രതികളായ സാജന്‍ , ഷിജോ സാമുവല്‍ എന്നിവരെ ഹാജരാക്കാന്‍ കോടതി ഉത്തരവ് ,തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്

എംഡി എം എ കടത്തുകാര്‍ വിഴിഞ്ഞത്ത് എക്സൈസ് സംഘത്തിന് നേരെ വാള്‍ വീശിയ കേസ്... എംഡിഎംഎ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വാള്‍ വീശിയ കേസില്‍ പ്രതികളായ സാജന്‍ , ഷിജോ സാമുവല്‍ എന്നിവരെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.
നെയ്യാറ്റിന്‍കര എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജനുവരി 4 നാണ് പ്രതികളെ ഷാജരാക്കേണ്ടത്. കഠിനംകുളം ശാന്തിപുരം ജോണ്‍ ഹൗസില്‍ സാജന്‍ (19), ഇയാളുടെ സുഹൃത്ത് കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ഷിജോ സാമുവേല്‍ (24) എന്നിവരാണ് കേസിലെ 2 പ്രതികള്‍. 1985 ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ 22 (ബി) , 25എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കേസെടുത്തത്.
"
https://www.facebook.com/Malayalivartha

























