ചലച്ചിത്ര നടിയുടെ നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസ്... അറസ്റ്റ് വാറണ്ട് നിലനിന്നപ്രതികള്‍ കോടതിയില്‍ കീഴടങ്ങി ജാമ്യാപേക്ഷയും മാപ്പപേക്ഷയും സമര്‍പ്പിച്ചു, ജാമ്യം അനുവദിച്ച കോടതി കുറ്റം ചുമത്തലിന് പ്രതികള്‍ ജനുവരി 18 ന് ഹാജരാകാന്‍ ഉത്തരവിട്ടു, തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്

പ്രശസ്ത ചലച്ചിത്ര നടിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസില്‍ കോടതിയില്‍ ഹാജരാകാത്തതിന് അറസ്റ്റ് വാറണ്ട് നില നിന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി ജാമ്യാപേക്ഷയും കഴിഞ്ഞ വിചാരണ ദിവസം ഹാജരാകാത്ത വീഴ്ചക്ക് മാപ്പപേക്ഷയും സമര്‍പ്പിച്ചു.
വിചാരണക്കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് പ്രതികള്‍ കീഴടങ്ങിയത്. ജാമ്യം അനുവദിച്ച സിജെഎം ആര്‍. രേഖ കുറ്റം ചുമത്തലിന് പ്രതികള്‍ ജനുവരി 18 ന് ഹാജരാകാന്‍ ഉത്തരവിട്ടു.
ഒന്നും രണ്ടും പ്രതികളായ തമിഴ്‌നാട് സ്വദേശി മണികണ്ഠന്‍ ശങ്കര്‍ , ഡല്‍ഹി നാഗ്പൂര്‍ സ്വദേശി സി. ഭാഗ്യ രാജു എന്നിവരാണ് ഹാജരാകേണ്ടത്.
പ്രശസ്ത മലയാള ചലച്ചിത്ര - ടി വി സീരിയല്‍നടിയുടെ പേരില്‍ പത്തിലധികം വ്യാജ ഇന്‍സ്റ്റാഗ്രാം , ഫെയ്‌സ് ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയും പേരിന് സമാനമായ മെയില്‍ ഐഡികള്‍ ഉണ്ടാക്കിയുമാണ് മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
നടി നല്‍കിയ പരാതിയിലാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (ഡി) (സ്ത്രീ വിലക്കിയിട്ടും ഇലക്ട്രോണിക് മാധ്യമത്തിലൂടെ പിന്തുടരല്‍ , സ്ത്രീ ഇന്റര്‍ നെറ്റോ ഈ മെയിലോ മറ്റ് ഇലക്ട്രോണിക് രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിച്ചുമുള്ള പൂവാല ശല്യം) , 509 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കമെന്ന് ഉദ്ദേശിച്ചു കൊണ്ടുള്ള വാക്കോ ആംഗ്യമോ കൃത്യമോ ചെയ്യല്‍) , ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിലെ 66 (സി) ,67 , 67 (എ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha

























