കൊച്ചിയിൽ മദ്യലഹരിയില്‍ ഏറ്റുമുട്ടല്‍; അതിഥി തൊഴിലാളി മരിച്ചു

കൊച്ചിയിൽ മദ്യലഹരിയിലുണ്ടായ ഏറ്റുമുട്ടലിൽ അതിഥി തൊഴിലാളി മരിച്ചു. ചന്തിരൂരിലാണ് മദ്യലഹരിയെ തുടർന്ന് സംഭവം നടന്നത്. തുടർന്ന് ഏറ്റുമുട്ടലിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അസം സ്വദേശി ബിശ്വജിത്താണ് (27) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി സുനീശ്വര്‍ സൈക്യ (23)നെ അരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു മരണം. ഐസ് പ്ലാന്റിലെ ജീവനക്കാരാണ് ഇരുവരും. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്.
https://www.facebook.com/Malayalivartha

























