Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കോട്ടയം ആർപ്പൂക്കരയിലെ സ്വയം തൊഴിൽ സംരംഭം പൂട്ടിക്കാൻ രാഷ്ട്രീയ നേതാവ് ശ്രമിക്കുന്നതായായി പരാതി; മാലിന്യ പ്രശ്നമുണ്ടെന്ന വ്യാജ പരാതികൾ ഉന്നയിച്ചാണ് ഫാക്ടറി പൂട്ടിക്കാൻ ശ്രമം നടത്തുന്നത്; വ്യവസായ മന്ത്രി പി രാജീവിനടക്കം പരാതി നൽകി ദമ്പതികൾ

22 NOVEMBER 2022 09:38 AM IST
മലയാളി വാര്‍ത്ത

കോട്ടയം ആർപ്പൂക്കരയിലെ സ്വയം തൊഴിൽ സംരംഭം പൂട്ടിക്കാൻ രാഷ്ട്രീയ നേതാവ് ശ്രമിക്കുന്നതായായി പരാതി ഉയർന്നിരിക്കുകയാണ് . മാലിന്യ പ്രശ്നമുണ്ടെന്ന വ്യാജ പരാതികൾ ഉന്നയിച്ചാണ് ഫാക്ടറി പൂട്ടിക്കാൻ ശ്രമം നടത്തുന്നത്. 32 വർഷമായി വില്ലൂന്നിയിൽ പ്രവർത്തിക്കുന്ന റോയൽ ഫർണിച്ചറിനെതിരെയാണ് വ്യാജ പരാതി ഉയർന്നിരിക്കുന്നത്.

1989 ആരംഭിച്ചതാണ് ആർപ്പൂക്കര വില്ലൂന്നിയിലുള്ള റോയൽ ഫർണിച്ചർ. വില്ലൂന്നി സ്വദേശിയായ മഞ്ചൂ റോയ് എന്ന വനിതയാണ് സ്ഥാപനം ഇപ്പോൾ നടത്തുന്നത്. സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം, വലിയ നിലയിൽ വികസിക്കുകയും ചെയ്തു. നിലവിൽ രണ്ട് വീട്ടുപകരണ നിർമ്മാണ യൂണിറ്റുകൾ ഇവർക്ക് ഉണ്ട്. എന്നാൽ അടുത്തിടെയായി ചിലർ സ്ഥാപനം പൂട്ടിക്കാൻ നിരന്തരം ശ്രമിക്കുകയാണെന്നാണ് വനിത സംരംഭകയും ഭർത്താവും പറയുന്നത്.

ഇതിന് പിന്നീൽ ചില രാഷ്ട്രീയ നേതാക്കളുണ്ടെന്നും നിസാരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാപനം പൂട്ടിക്കാൻ പരാതി നല്കുന്നുവെന്നുമാണ് ആരോപണം. ആർപ്പൂക്കരയിൽ രണ്ടു നിർമ്മാണ യൂണിറ്റുകളാണ് ഇവരുടെ ഉടമസ്ഥതയിലുള്ള റോയൽ ഫർണ്ണിച്ചറിന് ഉള്ളത്. ഈ യൂണിറ്റുകളിൽ അലമാരി, മേശ, കസേര തുടങ്ങിയവയുടെ നിർമ്മാണമാണ് നടക്കുന്നത്.

എല്ലാം പരമ്പരാഗത രീതിയിലുള്ള നിർമ്മാണമാണ് നടക്കുന്നതും. വ്യവസായ വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും അനുമതിയോടു കൂടിയാണ് സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നതും. ഇതിനിടെയാണ് ഇപ്പോൾ സ്ഥാപനത്തിനെതിരെ വ്യാജ പരാതി നൽകി ഒരു വ്യക്തി പക പോക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

വീട്ടുപകരണങ്ങളുടെ നിർമ്മാണ് പ്രധാനമായും ഇവിടെ നടക്കുന്നത്. അതും പരമ്പരാഗത രീതിയിലുള്ള നിർമ്മാണ രീതിയാണ് പിന്തുടരുന്നതും വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനം നിരവധി പേർക്ക് ജോലിയും നല്കുന്നുണ്ട്. മറ്റ് പ്രശ്നങ്ങളൊന്നും ഇവിടെയില്ലെന്നാണ് സമീപ വാസികളും പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ആർപ്പുക്കര പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി പരിശോധന നടത്തിയതാണ്. എന്നാൽ പരാതിയിൽ പറയുന്ന തരത്തിൽ ഒന്നും തന്നെ കണ്ടെത്താനായില്ല. സ്ഥിരമായി സ്ഥാപനം പൂട്ടിക്കാൻ നീക്കം ശ്രമം നടക്കുന്നതോടെ വ്യവസായ മന്ത്രി പി രാജീവിനടക്കം പരാതി നൽകിയിരിക്കുയാണ് ഈ ദമ്പതികൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (55 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 hour ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (3 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (3 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (3 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (3 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (4 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (4 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (4 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (4 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (4 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends