സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നല്‍കാത്തതിൽ പ്രതിഷേധം; ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടാൻ തീരുമാനം

സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധം കനക്കുന്നു. ഇതേതുടർന്ന് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. മാത്രമല്ല ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടാനാണ് തീരുമാനം.
അതേസമയം കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് AKRDDA, KSRRDA, KRUF(CITU), KRUF(AITUC) എന്നീ സംഘടന നേതാക്കൾ അടിയന്തര യോഗം ചേർന്ന് കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്.
അതോടൊപ്പം തന്നെ ഇടത് അനുകൂല സംഘടനകളും സമരരംഗത്തുണ്ട്. തുടന്ന് നാളെ സമര നോട്ടീസ് സർക്കാറിന് നൽകുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു. മാത്രമല്ല പൊതുവിപണയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷൻ വ്യാപാരികൾ സമരത്തിലേക്ക് കടക്കുന്നത്.
https://www.facebook.com/Malayalivartha

























