Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മദ്യക്കമ്പനികളെ സഹായിക്കാൻ അവരുടെ ടേൺ ഓവർ ടാക്സ് കുറച്ച് നൽകിയതിന് പിന്നിൽ വൻ അഴിമതി : രമേശ് ചെന്നിത്തല

24 NOVEMBER 2022 05:07 PM IST
മലയാളി വാര്‍ത്ത

മദ്യക്കമ്പനികളെ സഹായിക്കാനായി അവരുടെ ടേൺ ഓവർ ടാക്സ് അഞ്ച് ശതമാനം കുറച്ച് കൊടുത്ത ശോഷം ആ ടാക്സ് സാധാരണക്കാരായ മദ്യപിക്കുന്നവരുടെ തലയിൽ കെട്ടിവെച്ചതിനു പിന്നിൽ വൻഅഴിമതിയെന്ന് രമേശ് ചെന്നിത്തല . സർക്കാർ എന്നും മദ്യമാഫിയകൾക്കൊപ്പമെന്ന് ഒന്നുകൂടി തെളിയിച്ചു വളരെ വർഷങ്ങളായി ഇന്ത്യയിലെ മദ്യക്കമ്പനികൾ അവരുടെ ടേൺ ഓവർ ടാക്സ് കുറച്ച് കൊടുത്ത് സഹായിക്കണം എന്നുള്ള ആവശ്യം ഉന്നയിച്ചുവരികയാണ്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ടി. പി. രാമകൃഷ്ണൻ അതിനു ശ്രമിച്ചപ്പോൾ അന്ന് പ്രതിപക്ഷനേതാവായിരുന്ന താൻ അതിൽ അഴിമതിയുണ്ടെന്ന് ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് സർക്കാർ പിൻമാറുകയായിരുന്നു. അന്ന് ടി. പി. രാമകൃഷ്ണൻ ചെയ്യാൻ മടിച്ച് മാറ്റി വെച്ച ഫയലാണ് ഇപ്പോൾ പൊടി തട്ടിയെടുത്ത് ഈ ഗവൺമെന്റ് ചെയ്തിരിക്കുന്നത്.

വൻകിട മദ്യ കമ്പനികൾക്ക് ടാക്സ് കുറച്ച ശേഷം സർക്കാരിൻ്റെ വരുമാനം കുറയാതിരിക്കാൻ ആ നികുതി കൂടി സാധാരണ മദ്യപിക്കുന്നവരുടെ തലയിൽ കെട്ടിവെച്ചത് ഇരട്ടത്താപ്പാണു. ഇന്ത്യൻനിർമ്മിതവിദേശ മദ്യത്തിന്റെ ടേൺ ഓവർ നികുതി മദ്യകമ്പനികൾക്ക് കുറച്ച് നൽകിയത് വഴി ഗുണം ഉണ്ടായിരിക്കുന്നത് മാർസിസ്റ്റ് പാർട്ടിക്കാണ്. ഇന്ത്യയിലെ വൻകിടമദ്യക്കമ്പനികളും മാർക്സിസ്റ്റ് പാർട്ടിയും ചേർന്ന് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ കോടികളാണു ലഭിച്ചിരിക്കന്നത് ഇത് അഴുമതിയല്ലാതെ മറ്റെന്താണ് ചെന്നിത്തല ചോദിച്ചു. എന്നും എക്സൈസ് വകുപ്പ് കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ കറവപ്പശുവാണ്.

അതിന്റെ തുടർച്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മദ്യത്തിന് ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനമായി കേരളം മാറാൻ പോകുന്നു. ഇതിന്റെ ലാഭം ഉണ്ടാകുന്നത് ഇന്ത്യയിലെ വൻകിടമദ്യക്കമ്പനികൾക്കും മാർക്സിസ്റ്റ് പാർട്ടിക്കുമാണ്. ഇത് അഴിമതി തന്നെയാണ് ,ഇത് ഗവൺമെന്റ് പിൻവലിക്കാൻ തയ്യാറാകണം. അതിനോടൊപ്പം ഇപ്പോൾ പാലിന് വില വർധിച്ചിരിക്കുന്നു. ഒരു വർഷം മുമ്പ് സർക്കാർ ഒരു ലിറ്റർ പാലിന് 5 രൂപ ഇൻസെന്റീവ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.

അത് നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഇത്രയും പാൽവില കൂട്ടേണ്ടി വരുമായിരുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങളുടെ തലയിലേക്കാണ് വീണ്ടും ഈ ഭാരം അടിച്ചേൽപ്പിക്കുന്നത്. ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. . കേരളത്തിലെ ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കുന്നതിന് പകരം കൂടുതൽ കൂടുതൽ ഭാരം ജനങ്ങളുടെ തലയിലേക്ക് വെച്ചുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (22 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends