മലപ്പുറത്ത് തെരുവുനായ ആക്രമണം രൂക്ഷം; കുട്ടികളുള്‍പ്പടെ അഞ്ച് പേർക്ക് പരിക്ക്

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണം. തിരൂർ പുല്ലൂരിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് കടിയേൽക്കുകയും ചെയ്തു. ആക്രമണത്തിൽ മുഖത്തും, കാലിലുമായാണ് എല്ലാവർക്കും പരിക്കേറ്റിരിക്കുന്നത്. തുടർന്ന് എല്ലാവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് നായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയുടെ പിതാവും ബന്ധുക്കളുമടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്യ്തു.
മാത്രമല്ല കുറച്ച് ദിവസം മുൻപ് താനാളൂരിനടുത്ത് വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദിൻ്റെ മകൻ മുഹമ്മദ് റിസ്വാന് തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ശരീരമാകെ മുറിവേറ്റ് ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha