കൊല്ലത്ത് പീഡന പരാതിയുമായി പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ രംഗത്ത് ; പോക്‌സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍

കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍. കിഴക്കേക്കല്ലടയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകൻ ജോസഫ് ആണ് പിടിയിലായത്. സംഭവത്തിൽ പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നിലവിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം സ്‌കൂളില്‍ നിന്നും പ്ലസ്ടു പഠനം കഴിഞ്ഞുപോയ ഒരു പെണ്‍കുട്ടിയാണ് അധ്യാപകനെതിരെ ആദ്യം സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. മാത്രമല്ല ഇതിനു പിന്നാലെ മറ്റൊരു കുട്ടിയും പരാതിയുമായി രംഗത്തു വന്നു. തുടർന്ന് സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പരാതി നൽകി.
തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ അധ്യാപകനെതിരെ പീഡന പരാതി നല്‍കി. ഇതോടെ പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയിതു. മാത്രമല്ല സ്‌കൂള്‍ പ്രിന്‍സിപ്പലിന് ലഭിച്ച പരാതികള്‍ ശിശുസംരക്ഷണ സമിതിക്കും, സിഡബ്ല്യുസിക്കും പൊലീസിനും കൈമാറുകയായിരുന്നു. തുടർന്ന് സിഡബ്ല്യുസി അധികൃതരും സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ അറസ്റ്റ് അല്‍പസമയത്തിനകം രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha
























