മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജ മെഡിക്കൽ കോളേജിൻ്റെ മറവിൽ അഴിമതി നടത്തിയതായി പിണറായി സർക്കാർ; തൻ്റെ കാബിനറ്റിൽ മന്ത്രിയായിരുന്ന ഒരാൾ അഴിമതിക്കാരിയാണെന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ആദ്യ സംഭവം, കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ സ്വകാര്യ കോളേജിന് സുപ്രധാനമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കേരളം സുപ്രിം കോടതിയില്‍

മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജ മെഡിക്കൽ കോളേജിൻ്റെ മറവിൽ അഴിമതി നടത്തിയതായി പിണറായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തൻ്റെ കാബിനറ്റിൽ മന്ത്രിയായിരുന്ന ഒരാൾ അഴിമതിക്കാരിയാണെന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ആദ്യ സംഭവമാണ്. ഷൈലജയുടെ പേരെടുത്തു പറഞ്ഞാണ് പരാമർശം. കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ സ്വകാര്യ കോളേജിന് സുപ്രധാനമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് രണ്ട് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കി റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്‍റെ കീഴിലുള്ള പാലക്കാട്ട് ചെര്‍പ്പുളശ്ശേരിയിലെ കേരള മെഡിക്കൽ കോളേജിന് എസൻഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് കേരളം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മെഡിക്കൽ കോളേജ് വീഴ്ച വരുത്തിയാല്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാറിന്‍റെ ഉറപ്പ് സംബന്ധിച്ച സുപ്രധാനമായ വ്യവസ്ഥയും ഒഴിവാക്കിയിരുന്നതായി സംസ്ഥാനം വ്യക്തമാക്കി. അതായത് തൻ്റെ സർക്കാർ അഴിമതിക്ക് കൂട്ടുനിന്നതായാണ് മുഖ്യമന്ത്രി പറഞ്ഞത്.
വാളയാറില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി. എന്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോവിഡിനെ തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തെ തുടർന്നാണ് സർട്ടിഫിക്കറ്റ് പുതുക്കി നൽകിയതെന്നും സംസ്ഥാനം അറിയിച്ചു. കേരള മെഡിക്കൽ കോളേജിന് പരിശോധന നടത്താതെയാണ് ആരോഗ്യ വകുപ്പ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സുപ്രിം കോടതി ഇക്കാര്യത്തില്‍ സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോള്‍ സംസ്ഥാനം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന നിയമ വകുപ്പിലെ ജോയിന്‍റ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഏതായാലും ജോയിൻറ് സെക്രട്ടറിക്ക് ഒറ്റയ്ക്ക് സത്യവാങ്മൂലം ഫയൽ ചെയ്യാൻ കഴിയില്ല. അഡ്വക്കേറ്റ് ജനറലിൻെറയും നിയമവകുപ്പു സെക്രട്ടറിയുടെയും അംഗീകാരം കൂടിയേ തീരൂ. ഒരു മുൻ മന്ത്രിക്കെതിരെ സത്യവാങ്മൂലം നൽകുമ്പോൾ പൊളിറ്റിക്കൽ നേതൃത്വത്തിൻ്റെ അനുമതി തീർച്ചയായും നിയമവകുപ്പുേ നേടിയിരിക്കണം.
ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ മെഡിക്കല്‍ കോളേജുകള്‍ വീഴ്ചവരുത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഉറപ്പ് സംബന്ധിച്ച് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ചെര്‍പ്പുളശ്ശേരിയിലെ കേരളാ മെഡിക്കല്‍ കോളേജിന് ഈ വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതോടൊപ്പം മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള ന്യായീകരണവും എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. ഈ വ്യവസ്ഥയും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍, വ്യവസ്ഥകള്‍ ഒഴിവാക്കി കോളേജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും മെഡിക്കല്‍ കോളേജ് ഇതുവരെയായും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രിം കോടതിയെ അറിയിച്ചു. ഇതിൽ നിന്നും കോടികൾ ഷൈലജക്ക് കിട്ടിയെന്ന് വ്യക്തമാണ്. എന്നാൽ താൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന എല്ലാ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഉണ്ടായിരുന്നതായി അടുത്ത കാലത്തും ഷൈലജ ടീച്ചർ ആവർത്തിച്ചിരുന്നു.ഇത്ത തീർച്ചയായും സത്യമാണ്. കാരണം പിണ റായി അറിയാതെ റ അദ്ദേഹത്തിൻ്റെ കാബിനറ്റിൽ ആർക്കും തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞിരുന്നില്ല. നിയമമന്ത്രി പി.രാജീവിൻ്റെ അനുമതിയില്ലാതെ ഒരിക്കലും ഒരു പ്രമുഖ സി പി എം നേതാവിനെതിരെ സത്യവാങ്മൂലം സമർപ്പിക്കാൻ വകുപ്പിന് കഴിയില്ല.
കെ കെ ഷൈലജയുടെ കരിയർ പിണറായി തകർത്തു. സി പി എമ്മും ഒന്നാം പിണറായി സർക്കാരും ചേർന്ന് നടത്തിയ കൊവിഡ് അഴിമതികളെല്ലാം കെ.കെ ഷൈലജയുടെ തലയിൽ കെട്ടി പിണറായി രക്ഷപ്പെട്ടു. കൊവിഡ് കൊള്ളയിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടതിൽ സംപ്രീതനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ. ഇത്രയും കാലം ലോകായുക്തയുടെ ശത്രുവായിരുന്ന പിണറായി ഒറ്റയടിക്കാണ് ജസ്റ്റിസ് .സിറിയക് ജോസഫിലേക്ക് മിഴി തുറന്നത്. കെ കെ ഷൈലജ പിണറായിയുടെ ഒന്നാം നമ്പർ ശത്രുവായി മാറിയിരിക്കുന്നു. കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുളളവർക്കെതിരായ കോടതി നോട്ടീസ് നിലവിലുണ്ട്. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഒരു വാർത്താ ചാനലാണ് പുറത്തുകൊണ്ടുവന്നത്. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ലോകായുക്ത നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷൈലജക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് വിവരം.ഷൈലജക്കും അവരുടെ ഉറ്റബന്ധുവിനും എതിരെയാണ് തെളിവുകൾ ലഭിച്ചിരുന്നത്രേ. സി പി എം നേത്യത്വത്തിനെതിരെ തെളിവുകൾ കിട്ടിയാൽ തന്നെ അത് പരിഗണിക്കാൻ സാധ്യത കുറവാണ്. കൊവിഡ് കൊള്ള ഷൈലജയിൽ തന്നെ ഒതുക്കി നിർത്താനാണ് തീരുമാനം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കൊവിഡിന്‍റെ തുടക്കത്തില്‍ പി പി ഇ കിറ്റ് വാങ്ങാതെ പണം എഴുതിയെടുത്തതിന് വരെ തെളിവ് ലഭിച്ചു. പര്‍ചേസ് ഓര്‍ഡര്‍ റദ്ദാക്കിയതിന് ശേഷം മഹിളാ അപ്പാരല്‍സിന്‍റെ പി പി ഇ കിറ്റിന് എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയില്ലെന്നാണ് നിയമസഭാ മറുപടി. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ മാധ്യമ പ്രവർത്തകർക്ക് ലഭിച്ചു. പർച്ചേസ് ഓർഡർ റദ്ദാക്കാക്കുന്നതിന് മുമ്പ് ലക്ഷങ്ങളുടെ പർച്ചേസ് നടന്നു.
കെകെ ശൈലജ മഗ്സസെ പുരസ്ക്കാരം വേണ്ടെന്ന് വച്ചതിന് പിന്നിലും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിടിവാശിയായിരുന്നു. സി പി എം നേതാക്കൾ തന്നെയാണ് ഇക്കാര്യം അനൗദ്യോഗികമായി പുറത്തുവിട്ടത്. ഷൈലജ പുരസ്കാരം സ്വീകരിക്കാൻ മാനസികമായി ഒരുങ്ങിയതാണെന്ന് സി പി എം നേതാക്കൾ തന്നെ അടക്കം പറയുന്നുണ്ട് . എന്നാൽ താൻ പറഞ്ഞാൽ ഷൈലജ അനുസരിച്ചില്ലെങ്കിലോ എന്ന ഭയം കാരണം പാർട്ടി ദേശീയ നേതൃത്വത്തെ കൊണ്ട് തീരുമാനമെടുപ്പിച്ചുവെന്നാണ് കേൾക്കുന്നത്. ഏതായാലും ഷൈലജയുടെ പേരിൽ സി പി എം മാനസികമായി രണ്ടായി തീർന്നു. ഷൈലജക്ക് ലഭിച്ച മഗ്സസെ പുരസ്കാരം പിണറായിക്കാണ് കിട്ടിയിരുന്നെങ്കിൽ സ്വീകരിക്കുമായിരുന്നില്ലേ എന്ന സി പി എം നേതാക്കളുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് പിണറായി തന്നെയാണ്. പുരസ്കാര നിരാസത്തിലൂടെ ഏതായാലും ഇമേജ് വർധിച്ചത് ഷൈലജ ടീച്ചറുടേത് തന്നെയാണ്. ഇതിന് പിന്നാലെയാണ് അവർ അഴിമതിക്കാരിയാണെന്ന് വരുത്തി. തീർക്കാൻ ശ്രമം നടക്കുന്നത്.
വലിയ ചര്‍ച്ചയാകുകയാണ് വീണ്ടും ഷൈലജ . നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്തായിരുന്നു ഈ വർഷത്തെ പുരസ്ക്കാരത്തിന് ശൈലജയെ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ താനും പാർട്ടി നേതൃത്വവും കൂട്ടായി ആലോചിച്ച് അവാർഡ് സ്വീകരിക്കാനാകില്ലെന്ന് മഗ്സസെ ഫൗണ്ടേഷനെ അറിയിച്ചുവെന്നാണ് ശൈലജ നൽകിയ വിശദീകരണം. അവാര്‍ഡ് വിഷയത്തിൽ കെകെ ശൈലജയുടെ നിലപാട് സിപിഎം അംഗീകരിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിക്കുമ്പോഴും കേരളത്തിലെ സിപിഎമ്മിനുള്ളിൽ രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷമുളള ഭിന്നതയുടെ സൂചനകൾ കൂടി നൽകുന്നതാണ് ഇപ്പോഴത്തെ വിവാദം. ഷൈലജക്ക് വേണ്ടി പിണറായി വെട്ടിയ പഴയ ഹീറോ നേതാക്കളെല്ലാം ഒരുമിക്കുകയാണ്.
മന്ത്രിസഭയിൽ നിന്നും ഷൈലജയെ വെട്ടിയതാണെന്ന് എല്ലാവർക്കുമറിയാം. കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പടുത്താൻ പല സംസ്ഥാന നേതാക്കളും തയ്യാറായില്ലെന്ന സൂചനയും സിപിഎം കേന്ദ്രനേതൃത്വം നൽകിയിരുന്നു. . രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിൽ പാർട്ടിയിൽ തുടങ്ങിയ ചർച്ച ഇപ്പോഴും തീർന്നിട്ടില്ല. സാങ്കേതിക കാരണങ്ങൾ പാർട്ടി നിരത്തുമ്പോഴും കെക ശൈലജയ്ക്ക് രാജ്യാന്തര തലത്തിൽ പ്രാധാന്യം കിട്ടുന്നതിലെ 'വിഷയങ്ങൾ' പാർട്ടിയിൽ തുടരുന്നു എന്ന സൂചനയാണ് പുതിയ വിവാദവും നല്കുന്നത്.
കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കിട്ടേണ്ടത് സർക്കാരിനാണെന്ന് ഷൈലജ പറയുമ്പോഴും അവാർഡ് നിരസിക്കേണ്ടി വന്നതിൽ അവർക്ക് വേദനയുണ്ടായിരുന്നു. കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മഗ്സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്നാണ് വിഷയം ചര്‍ച്ചയായതോടെ സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്. കെകെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. ''കൂട്ടായ പ്രവർത്തനത്തിൻറെ ഫലമാണിത്. സർക്കാരിന് കൂട്ടായാണ് കിട്ടേണ്ടത്. എന്നാൽ വ്യക്തിക്കാണ് നൽകുന്നതെന്ന് അവാർഡ് ഫൗണ്ടേഷൻ വിശദീകരിച്ചു. കെക ശൈലജയാണ് പാർട്ടി. കേന്ദ്രകമ്മിറ്റി അംഗമാണ്''. തന്നെ ടെലിഫോൺ ചെയ്ത് കെകെ ശൈലജ നിലപാട് അറിയിച്ചിരുന്നുവെന്നും യെച്ചൂരി വിശദീകരിക്കുന്നു.
എന്നാൽ സർക്കാരിൻറെ കൂട്ടായ നേട്ടത്തിന് വ്യക്തി അവാർഡ് സ്വീകരിക്കേണ്ടതില്ലെന്ന വിലയിരുത്തൽ യെച്ചൂരി മറച്ചു വയ്ക്കുന്നില്ല. രാഷ്ട്രീയ നേതാക്കൾ ഇത് വാങ്ങുന്നത് ഉചിതമല്ല എന്നതാണ് പാർട്ടിയുടെ ആദ്യ വിലയിരുത്തൽ. അരവിന്ദ് കെജ്രിവാൾ, കിരൺ ബേദി എന്നിവർക്ക് കിട്ടിയത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപാണ്. സിപിഐയുടെ മഹിളാ ഫെഡറേഷൻ അദ്ധ്യക്ഷ അരുണ റോയ് സ്വീകരിച്ചപ്പോഴും ആ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. റമോൺ മാഗ്സെസെ സിഐഎയുമായി ചേർന്ന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കി എന്നത് മൂന്നാമത്തെ കാരണം മാത്രമെന്നും നേതാക്കൾ പറയുന്നു. അടുത്തിടെ ബുദ്ധദേബ് ഭട്ടാചാര്യ പദ്മ പുരസ്ക്കാരം വേണ്ടെന്നു വച്ചിരുന്നു. ഏതായാലും ഷൈലജക്കെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നത്. കോവിഡിൻ്റെ നേട്ടങ്ങൾ തൻെറതായി മാറ്റാൻ ശ്രമിക്കുന്ന പിണറായി പക്ഷേ ഷൈലജയെ അഴിമതിക്കാരിയാക്കാൻ ശ്രമിക്കുന്നതിലാണ് നേതാക്കൾക്ക് വിഷമം. ഇതിൻെറ അപകടം ഷൈലജക്ക് മനസിലാവുന്നുണ്ടെങ്കിലും അവർക്ക് പ്രതികരിക്കാൻ കഴിയുന്നില്ല.
https://www.facebook.com/Malayalivartha