Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ചങ്ങനാശേരി ചെത്തിപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം അയൽവാസിയുടെ വീടിന് മുകളിലേയ്ക്കു ഇടിഞ്ഞു വീണു; വീട്ടിലെ കൂട്ടിൽ കിടന്ന രണ്ട് നായ്ക്കൾക്ക് ദാരുണാന്ത്യം; അടിത്തറയിടിഞ്ഞ വീട് അപകടാവസ്ഥയിൽ; പോകാൻ സ്ഥലമില്ലാതെ കുടുംബം; രണ്ടു ദിവസം കഴിഞ്ഞ് പരിഗണിക്കാമെന്നു 'വാഗ്ദാനം ചെയ്ത്' അധികൃതർ

30 NOVEMBER 2022 11:22 AM IST
മലയാളി വാര്‍ത്ത

ചങ്ങനാശേരി ചെത്തിപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് തൊട്ടടുത്ത വീടിനു മുകളിലേയ്ക്കു വീണ് വൻ അപകടം. ദുരന്തം തലനാരിഴയ്ക്ക് ഒഴിവായെങ്കിലും സമീപത്തെ വീടിന് തകർക്കാൻ പര്യാപ്തമായ രീതിയിലാണ് നിർമ്മാണത്തിലിരിക്കുന്ന വീട് ഇപ്പോൾ നിൽക്കുന്നത്. ഈ വീടിന്റെ അടിത്തട്ട് ഏതാണ്ട് പൂർണമായും ഒലിച്ച് പോയതോടെ സമീപത്തെ വീട്ടിലുള്ള കുടുംബാംഗങ്ങൾ ഭീതിയിലാണ്.

ചങ്ങനാശേരി ചെത്തിപ്പുഴ പുതുപ്പറമ്പിൽ വിനയൻ (ബാബു) ന്റെ വീടിനു മുകളിലേയ്ക്കാണ് അയൽവാസിയുടെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണത്. വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണതോടെ വിനയന്റെ വീട്ടിലെ പട്ടിക്കൂട് തകരുകയും നായ ചത്തു പോകുകയും ചെയ്തു. വിനയന്റെ അയൽവാസിയായ ജോർജ് പുതുപ്പറമ്പിലിന്റെ വീടിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചങ്ങനാശേരി ചെത്തിപ്പുഴയിലെ ഇവരുടെ വീടിന് മുകളിലേയ്ക്ക് സമീപവാസിയുടെ നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. വീടിന്റെ ഒരു വശം പൂർണമായും തകർന്ന് വീണതോടെ വിനയന്റെ കുടുംബാംഗങ്ങളും ഭീതിയിലായി. തുടർന്ന് ഇവർ പഞ്ചായത്ത് അധികൃതരെയും നഗരസഭ വില്ലേജ് അധികൃതരെയും വിവരം അറിയിച്ചു. എന്നാൽ, ഇവർ സ്ഥലത്ത് എത്തിയെങ്കിലും കാര്യമായ ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ജോർജിന്റെ വീടിന്റെ അടിത്തട്ട് ഏതാണ്ട് പൂർണമായും ഇളകിത്തെറിച്ചിരിക്കുകയാണ്. ഈ അടിത്തട്ടിൽ നിന്നും മണ്ണും വെള്ളവും പുറത്തേയ്ക്ക് ഒഴുകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ വീട് ഏതു നിമിഷവും വിനയന്റെ വീടിന്റെ പുറത്തേയ്ക്ക് മറിഞ്ഞു വീഴാവുന്ന സാഹചര്യമാണ്. എന്നാൽ, കൈക്കുഞ്ഞും മാതാപിതാക്കളും അടങ്ങുന്ന വിനയന്റെ കുടുംബത്തോടെ മാറിത്താമസിക്കാനും രണ്ടു ദിവസത്തിന് ശേഷം ചർച്ച ചെയ്തു തീരുമാനിക്കാമെന്നുമുള്ള മറുപടിയാണ് അധികൃതർ നൽകിയിരിക്കുന്നത്. ഒരു കുടുംബത്തിന്റെ ജീവിതം പൂർണമായും തകർത്തു കളയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയർത്തുകയാണ് നാട്ടുകാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (51 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends