Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടി ഗവർണർ; ഈ നടപടി ചോദ്യം ചെയ്ത് ഗവർണർക്കെതിരായ ഹർജി ഫയലിൽ സ്വീകരിക്കാതെ ഹൈക്കോടതി തള്ളി

30 NOVEMBER 2022 01:28 PM IST
മലയാളി വാര്‍ത്ത

ഗവർണർക്കെതിരെയുള്ള നീക്കങ്ങൾക്ക് വമ്പൻ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ് . അത്തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിക്കുന്നത് . ഇപ്പോൾ വീണ്ടും ഒരു തിരിച്ചടി സംഭവിച്ചിരിക്കുകയാണ് ഗവർണർക്കെതിരായ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത് ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടുന്നതിന് എതിരെയായിരുന്നു ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കാതെയായിരുന്നു ഡിവിഷൻ ബെഞ്ചു തള്ളി കളഞ്ഞത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ലെജിസ്ലേറ്റീവ് അസ്സംബ്ലി പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാൻ അനന്തമായി വൈകുന്നതിനെ ചോദ്യം ചെയ്ത് ആലുവ പൂക്കാട്ടുപടി സ്വദേശി അഡ്വ. പി.വി ജീവേഷ് ആണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത് . ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിച്ചത് . ലെജിസ്ലേറ്റീവ് അസ്സംബ്ലി പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാൻ വൈകുന്നത് ഭരണഘടനയ്ക്ക് എതിരാണെന്നും അനന്തമായി ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസവും ഒരു തിരിച്ചടി നേരിട്ടിരുന്നു. കെടിയു താൽക്കാലിക വി.സി.യായി ഡോ. സിസ തോമസിനെ ചാൻസലറായ ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ ഹർജി നൽകിയിരുന്നു. കെടിയു താൽക്കാലിക വി.സി സ്ഥാനത്ത് ഡോക്ടർ സിസ തോമസിനെ തുടരാം എന്ന് നിർണ്ണായക വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. നിർണ്ണായകമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ വിധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (7 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (38 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (55 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (57 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

Malayali Vartha Recommends