ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണത്തിനിരയാകുന്നതിന് ഒരു നീതീകരണവുമില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ മാസത്തില്‍ 10 മുതല്‍ 12 വരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേസ് 16നു പരിഗണിക്കാന്‍ മാറ്റി. ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ അന്ന് അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.
"
https://www.facebook.com/Malayalivartha






















