വിഴിഞ്ഞം തകർക്കാൻ സർക്കാർ മാസ്റ്റർ പ്ലാൻ! അദാനിയും മുഖ്യനും ഓടി! കണ്ണുരുട്ടാൻ ഹൈക്കോടതി!മുഖ്യനെ ഓടിക്കും! അദാനിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കും ; അക്രമത്തിൽ വൈദികർക്കും പങ്കെന്ന് പൊലീസ്,സിപിഎം യോഗം ഇന്ന്

വിഴിഞ്ഞത്ത് സമരം വലിയ വിവാദത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുകയാണ്. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷവും മന്ത്രി വി അബ്‌ദുറഹ്മാനെതിരെ ലത്തീൻ അതിരൂപത വൈദികൻ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശവും ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന. മാത്രമല്ല സമരം തീർക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ല എന്ന വിമർശനം ശക്തമാണ്.
അതേസമയം വിഴിഞ്ഞം പദ്ധതി നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാൻ ഇരിക്കുകയാണ്. മാത്രമല്ല കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ സ്വീകരിച്ച നിയമനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തുടർന്ന് ലഹളയുണ്ടാക്കിയവർക്കെതിരെയും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ ഇക്കാര്യത്തിലെ തൽസ്ഥിതി വിവരങ്ങൾ സർക്കാർ കോടതിയെ അറിയിക്കുമെന്നാണ് കരുതുന്നത്. എന്നാൽ പ്രകോപനമുണ്ടാക്കിയത് സമരക്കാരല്ല പൊലീസാണെന്ന് കോടതിയെ ധരിപ്പിക്കാനുളള നീക്കത്തിലാണ് സമര സമിതി
https://www.facebook.com/Malayalivartha






















