കോതി മേഖലയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട മാലിന്യ പ്ലാന്റിനെതിരെ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമരത്തിനിടെ ഉന്തും തള്ളും...ഓഫീസിനുള്ളിലേക്ക് കടന്ന് കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു

കോതി മേഖലയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട മാലിന്യ പ്ലാന്റിനെതിരെ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമരത്തിനിടെ ഉന്തും തള്ളും. ഓഫീസിനുള്ളിലേക്ക് കടന്ന് കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.
കോര്‍പ്പറേഷന്‍ ഓഫീസ് വളഞ്ഞ സമരക്കാര്‍, അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ജീവനക്കാരെ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു.
വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഭരണകര്‍ത്താക്കള്‍ വിട്ടുവീഴ്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
https://www.facebook.com/Malayalivartha






















