കൊല്ലത്ത് വാടകയ്ക്കെടുത്ത വീട് വൻതുകയ്ക്ക് പണയത്തിന് നൽകി തട്ടിപ്പ് : കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലത്ത് വാടകയ്ക്കെടുത്ത വീട് വൻതുകയ്ക്ക് പണയത്തിന് നൽകി തട്ടിപ്പ്. വീട് വാടകയ്ക്കെടുത്ത് സ്വന്തം വീടെന്ന വ്യാജേന വൻതുകയ്ക്ക് വിറ്റ് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ ആളെ പൊലീസ് പികൂടി. സംഭവത്തിൽ ഇരവിപുരം പിണയ്ക്കൽ ഗ്രീൻ വില്ലയിൽ സുൽഫി(51) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്.
അതേസമയം ഇരവിപുരം ചകിരിക്കടയിൽ സക്കീർ ഹുസൈൻ നഗറിലുള്ള വീടാണ് തട്ടിപ്പിനായി ഉപയോഗിച്ചത് സുൾഫിക്കറും കൂട്ടുപ്രതികളായ റമീസയും ബഷീറും ചേർന്ന് വാടകയ്ക്കെടുത്ത് വടക്കേവിള ഹലാസമൻസിലിൽ ഇഹ്സാനയ്ക്ക് പണയത്തിന് നൽകി ലക്ഷങ്ങൾ തട്ടിപ്പ് നനടത്തുകയായിരുന്നു.
എന്നാൽ ആദ്യമാസങ്ങളിലെല്ലാം പ്രതി വാടക യഥാർഥ ഉടമയ്ക്ക് നല്കിയെങ്കിലും തുടർന്നുള്ള മാസങ്ങളിൽ വാടക മുടങ്ങിയിരുന്നു. ഇതേതുടർന്ന് വാടക അന്വേഷിച്ച് ഉടമ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതിനു പിന്നാലെ ഇവർ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് മുഖ്യപ്രതിയെ പിടികൂടുകയായിരുന്നു
കേസുമായി ബന്ധപ്പെട്ട് കൊല്ലം എസിപി അഭിലാഷ് എ യുടെ നിർദ്ദേശാനുസരണം ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജയേഷ്, സക്കീർ ഹുസൈൻ സിപിഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha






















