കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി.... കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കുറ്റക്കാരാണെന്ന് കണ്ടെത്തി, പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച

കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി.... കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കുറ്റക്കാരാണെന്ന് കണ്ടെത്തി, പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും
രണ്ടും പ്രതികളെയും തലസ്ഥാനത്തെ വിചാരണ കോടതി ഒക്ടോബറില്‍ നേരിട്ട് ചോദ്യം ചെയ്തു. തങ്ങള്‍ക്ക് വിദേശ വനിതയെ അറിയില്ലെന്ന് പ്രതികള്‍ ബോധിപ്പിച്ചു. കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെന്നും പ്രതികള്‍ ബോധിപ്പിച്ചു. പ്രതിഭാഗം തെളിവോ സാക്ഷികളോ ഉണ്ടെങ്കില്‍ ഒക്ടോബര്‍ 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. .
തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് പ്രതികളെ ചോദ്യം ചെയ്തത്. പ്രതിക്കൂട്ടില്‍ നിന്നും പ്രതികളെ ഡയസിന് സമീപം വിളിച്ചു വരുത്തി 2 പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തിയത്.
2018 മാര്‍ച്ച് 14-നാണ് പോത്തന്‍കോട്ടെ ആയുര്‍വേദ റിസോര്‍ട്ടില്‍നിന്ന് ലാത്വിയന്‍ സ്വദേശിയായ യുവതിയെ കാണാതായത്. പിന്നീട് ഇവരുടെ മൃതദേഹം ഏപ്രില്‍ 20-ന് കോവളം വാഴമുട്ടം പൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ അഴുകിയനിലയില്‍ കണ്ടെത്തി.പോലീസിന്റെ അന്വേഷണത്തിലാണ് യുവതിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha






















