തുള്ളി ചാടി മേയറും മുഖ്യനും കരു നീക്കാൻ അവർ!സർക്കാർ താഴെ വീഴുമോ?ഗർജ്ജിച്ച് ഗവർണർ ! മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു; ഗവർണർ വജ്രായുധം എടുക്കും!

മേയർ ആര്യ രാജേന്ദ്രന് സമാധാനം. തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
ഇതേതുടർന്ന് മുൻവർഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. നിലവിൽ മേയറുടെ കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ല. മാത്രമല്ല മേയർ കത്തെഴുതിയില്ലെന്നാണ് മൊഴി.
മാത്രമല്ല കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതോടൊപ്പം കത്തിൻെറ അടിസ്ഥാനത്തിൽ നിയമനം നൽകിയിട്ടുമില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിൻെറ പരിധിയിലേക്ക് അന്വേഷണം നിലനിൽക്കൂ. എന്നാൽ അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. ഈ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിൻെറ പരിധിയിൽ ഈ വിഷയങ്ങൾ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
https://www.facebook.com/Malayalivartha






















