Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കൊള്ളയ്ക്ക് കൂട്ടു നില്ക്കാത്തതിനാല്‍ സിപിഎം ല്‍ നിന്ന പുറത്തായ ഏര്യാ സെക്രട്ടറിയെ തിരിച്ചു കൊണ്ട് വന്ന് മുഖം രക്ഷിക്കാനും കൊള്ളയെ വെളുപ്പിക്കാനും സിപിഎം നടത്തുന്ന ശ്രമം വിവാദമായി മാറിയിരിക്കുകയാണ്.

02 DECEMBER 2022 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കൊള്ളയ്ക്ക് കൂട്ടു നില്ക്കാത്തതിനാല്‍ സിപിഎം ല്‍ നിന്ന പുറത്തായ ഏര്യാ സെക്രട്ടറിയെ തിരിച്ചു കൊണ്ട് വന്ന് മുഖം രക്ഷിക്കാനും കൊള്ളയെ വെളുപ്പിക്കാനും സിപിഎം നടത്തുന്ന ശ്രമം വിവാദമായി മാറിയിരിക്കുകയാണ്. പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ച തുക പാര്‍ട്ടിയുടെ ആവശ്യത്തിന് ഉപയോഗിക്കാതെ സ്വന്തം ആവശ്യത്തിന് വിനിയോഗിച്ച് തട്ടിപ്പ് നടത്തിയതാണ് പയ്യന്നൂരില്‍ കണ്ടെത്തിയത്. രക്തസാക്ഷി ഫണ്ടില്‍ പോലും നേതാക്കള്‍ വെട്ടിപ്പ് നടത്തിയെന്ന ഞെട്ടിക്കുന്ന വിവരം കണ്ണൂര്‍ മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചോരിതിരിവ് രൂക്ഷമാക്കിയ സാഹചര്യത്തിലാണ് സിപിഎം അനുനയത്തിനിറങ്ങിയിരിക്കുന്നത്.

പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടു സംബന്ധിച്ചുള്ള മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്റെ പരാതി വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് സിപിഎംന് ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണന്‍, വി.നാരായണന്‍ എന്നിവര്‍ കഴിഞ്ഞദിവസം വി.കുഞ്ഞികൃഷ്ണനെ സന്ദര്‍ശിച്ചാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയത്.

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. അടുത്ത പയ്യന്നൂര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കണമെന്നും വി.കുഞ്ഞികൃഷ്ണനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ തിരിച്ചുവരാന്‍ കഴിയുന്ന ഫോര്‍മുല നേതാക്കള്‍ അവതരിപ്പിച്ചതായാണ് വിവരം. എന്നാല്‍, ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കിയ തനിക്കെതിരെ നടപടിയെടുത്തത് എന്തിനെന്ന് പാര്‍ട്ടി വിശദീകരിക്കാതെ മടങ്ങി വരവില്ലെന്നാണ് വി.കുഞ്ഞികൃഷ്ണന്റെ നിലപാട്.

ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി കെട്ടിട നിര്‍മാണ ഫണ്ട് എന്നിവയില്‍ രണ്ടു കോടിയോളം രൂപയുടെ തിരിമറിയും ക്രമക്കേടും നടന്നതായി ആരോപിച്ച്, ബാങ്ക് രേഖകള്‍ സഹിതം വി.കുഞ്ഞികൃഷ്ണന്‍ സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, ടി.ഐ.മധുസൂദനന്‍ എംഎല്‍എ അടക്കം, പരാതിയില്‍ ആരോപണവിധേയരായ അഞ്ചു പേര്‍ക്കെതിരെ സിപിഎം അച്ചടക്ക നടപടിയെടുത്തിരുന്നു.

ഫണ്ട് തിരിമറിയില്‍ പരാതിപ്പെട്ട തന്നെ മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണന്‍. സിപിഎമ്മുമായി ഒരു സഹകരണത്തിനും ഇനിയില്ലെന്നും കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. ടി.ഐ.മധുസൂദന്‍ എംഎല്‍എയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്നും കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.

പയ്യന്നൂരില്‍ 3 ഫണ്ടുകളിലായി ഒരു കോടിയോളം രൂപയുടെ തിരിമറി ആരോപിക്കപ്പെട്ട സംഭവത്തില്‍ നടപടിക്കു വിധേയനായ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാനുള്ള ശ്രമം ആദ്യഘട്ടത്തിലൊന്നും  വിജയിച്ചില്ല. മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജന്‍ കുഞ്ഞിക്കൃഷ്ണനുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം  അറിയിക്കുകയായിരുന്നു. അനുനയ ചര്‍ച്ച നടത്തിയില്ലെന്ന പി.ജയരാജന്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

താന്‍ ആര്‍ക്കെതിരെയും പരാതി ഉന്നയിച്ചിട്ടില്ലെന്നും പാര്‍ട്ടി സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി തിരിമറി പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയായിരുന്നുവെന്നും കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പ്രാദേശികമായി ഏറെ ജനപിന്തുണയുള്ള കുഞ്ഞിക്കൃഷ്ണന്റെ പൊതുപ്രവര്‍ത്തനം നിര്‍ത്തുന്നതായുള്ള പ്രഖ്യാപനം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ഇതിനു പിന്നാലെയായിരുന്നു അനുനയ ശ്രമം. കുഞ്ഞിക്കൃഷ്ണനെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സിപിഎം നടപടി.

കെട്ടിട നിര്‍മാണത്തിന്റെയും ധനരാജ് രക്തസാക്ഷി ഫണ്ടിന്റെയും കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയതിന്റെ പേരിലാണു ടി.ഐ.മധുസൂദനന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ നടപടിയെടുത്തതെന്നായിരുന്നു സിപിഎം വിശദീകരണം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.ഐ.മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തിയിരുന്നു. പയ്യന്നൂര്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായല്ലെന്നും കമ്മിറ്റിയിലെ അനൈക്യം പരിഹരിക്കാനാണെന്നുമായിരുന്നു സിപിഎം നല്കിയിരുന്ന  വിശദീകരണം.

കുഞ്ഞിക്കൃഷ്ണനെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായല്ലെന്നു സിപിഎം പറയുന്നുണ്ടെങ്കിലും കണക്കുകള്‍ പരിശോധിക്കേണ്ടി വന്നത് കുഞ്ഞിക്കൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓഡിറ്റിലാണു ക്രമക്കേടുകള്‍ കണ്ടെത്തിയതും ജില്ലാ നേതൃത്വത്തെ അറിയിച്ചതും. സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന കുഞ്ഞിക്കൃഷ്ണനെയാണ് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേട് ഉണ്ടാകുമ്പോള്‍ ഓഡിറ്റ് ചെയ്യാന്‍ നിയോഗിച്ചിരുന്നത്. അദ്ദേഹത്തിനുള്ള പ്രാവീണ്യം കണക്കിലെടുത്തായിരുന്നു ഇത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (32 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (43 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (48 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (56 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends