തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്...ടിബി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടമുണ്ടായത്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനി ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണു. പാറശാല ഐടിഐയിലെ വിദ്യാര്‍ത്ഥിനി മന്യയ്ക്കാണ് വീണ് പരുക്കേറ്റത്.
ടിബി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിന ടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി - എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം നടന്നത്.
താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha






















