ആഭ്യന്തരം വൻ പരാജയം!മുഖ്യനെ കൈയൊഴിഞ്ഞ് പോലീസും ജനങ്ങളും! വജ്രായുധവുമായി ഗവർണർ ക്രമസമാധാനം നോക്കാൻ സർക്കാരിന് എവിടെയാണ് സമയം? സർവകലാശാലകളെ നിയന്ത്രിക്കാൻ അല്ലേ കൂടുതല്‍ താൽപര്യം; വിഴിഞ്ഞം സമരത്തില്‍ സർക്കാരിനെ പഞ്ഞിക്കിട്ട് ഗവർണർ

വിഴിഞ്ഞത്ത് ഇത്രയും കലാപങ്ങൾ അരങ്ങേറിയിട്ടും തിരിഞ്ഞ് നോക്കാത്ത മുഖ്യന് വലിയ വിമർശനമായിരുന്നു. പിന്നാലെ വിഴിഞ്ഞം കലാപത്തെ പറ്റി ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ ആക്രമണം ഗൂഢലക്ഷ്യത്തോടെണെന്നും വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സൈ്വര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭീഷണിയ്ക്ക് പുറമെ ആക്രമണവും വ്യാപകമായി നടക്കുകയാണെന്നും മുഖ്യമന്ത്രി.
ഇതിനു പിന്നാലെ വിഴിഞ്ഞം സമരത്തില്‍ സർക്കാരിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് എത്തി. ക്രമസമാധാനം നോക്കാൻ സർക്കാരിന് എവിടെയാണ് സമയമെന്നും സർവകലാശാലകളെ നിയന്ത്രിക്കാൻ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവർണർ ആഞ്ഞടിച്ചു. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നുംവിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















