എന്ത് തെറ്റ് ചെയ്തിട്ടാണ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ആക്രമണം... മിണ്ടാപ്രാണിയായ കെ.എസ്.ആര്‍.ടി.സിയെ ഏത് സമരം വന്നാലും ആക്രമിക്കുന്നത് ശരിയല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

എന്ത് തെറ്റ് ചെയ്തിട്ടാണ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ആക്രമണം... മിണ്ടാപ്രാണിയായ കെ.എസ്.ആര്‍.ടി.സിയെ ഏത് സമരം വന്നാലും ആക്രമിക്കുന്നത് ശരിയല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
വിഴിഞ്ഞം സമരവുമായി കെ.എസ്.ആര്‍.ടി.സിക്ക് ബന്ധമില്ല. അക്രമ സംഭവങ്ങളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാവുന്ന നഷ്ടം ആക്രമണം നടത്തിയവരില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ടെന്നും ആന്റണി രാജു .
വിഴിഞ്ഞം സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തത് ആരുടെയും നിര്‍ദേശ പ്രകാരമല്ലെന്ന് മന്ത്രി പറഞ്ഞു.
നിയമത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ചോദ്യം ചെയ്യാന്‍ കോടതിയുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കുംമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha