സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. അടുത്ത നാല്-അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. അടുത്ത നാല്-അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും.
തിങ്കളാഴ്ചയോടെ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്രന്യുനമര്‍ദ്ദമായി മാറി ഡിസംബര്‍ എട്ടിന് തമിഴ്നാട് പുതുച്ചേരി തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
സംസ്ഥാനത്ത് ഈ മാസം കുറഞ്ഞ മഴയ്ക്കാണ് സാധ്യതയുള്ളത്. അതേസമയം തണുപ്പ് കൂടും. പകല്‍ച്ചൂട് കുറയുമെന്നും കാലാവസ്ഥ വിദഗ്ധര്‍ .
"
https://www.facebook.com/Malayalivartha






















