കോടികളുമായി കമ്മ്യൂണിസ്റ്റുകാരുടെ ആറാട്ട്!സീതാറാം യച്ചൂരിയുടെ കള്ളകണക്കുകൾ ഇതാ!കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് പണം നൽകി പിന്തുണയ്ക്കുന്നത് ക്വാറി ഉടമകൾ; പാർട്ടി ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകൾ പുറത്ത്

കേരളത്തെ കട്ട് മുടിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് കിട്ടുന്ന വമ്പൻ തുക. കേരളത്തിലെ ക്വാറി ഉടമകളും സിപിഎമ്മും തമ്മിലുള്ള അന്തർധാര സജീവമെന്ന് വ്യക്തമാക്കിയാണ് പാർട്ടിയുടെ സംഭാവന കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.
അതേസമയം റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ നിന്നും പാർട്ടി അംഗങ്ങളല്ലാത്തവരായി സംഭാവന നൽകിയവരിൽ മൂന്നിലൊന്നുപേരും ക്വാറി ഉടമകളാണ്. മാത്രമല്ല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നൽകിയ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇതിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 10 കോടി രൂപയാണ് പാർട്ടിക്കു സംഭാവനയായി ലഭിച്ചിരിക്കുന്നത്. കൂടാതെ പാർട്ടി നേതാക്കളുൾപ്പെടെ 535 വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നൽകിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നതായി റിപ്പോർട്ട് ഉണ്ട്. ഇതിൽ കേരളത്തിൽനിന്നു പ്രത്യക്ഷത്തിൽ പാർട്ടി അംഗങ്ങളല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും 95. അതിൽ 33 എണ്ണമാണ് ക്വാറി മേഖലയിൽനിന്നുള്ളത്.
https://www.facebook.com/Malayalivartha






















