കൊച്ചിയിൽ സ്കൂൾ ബസ് ഇടിച്ച് അപകടം; കാൽനട യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക് : അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ

കൊച്ചിയിൽ സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക്. അപകടത്തിൽ പോഞ്ഞാശേരി സ്വദേശിയായ ജമീലക്കാണ് പരിക്കേറ്റത്. പെരിങ്ങോട്ടുപറമ്പിൽ മുഹമ്മദ് കുഞ്ഞിന്‍റെ ഭാര്യയാണ് അപകടത്തിൽപ്പെട്ട ജമീല. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്.
അതേസമയം ആലുവ പെരുമ്പാവൂർ റോഡിൽ പോഞ്ഞാശേരിയിൽ ചുണങ്ങുംവേലി സെന്‍റ് ജോസഫ് സ്കൂളിന്‍റെ ബസാണ് സ്ത്രീയെ ഇടിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജമീലയെ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് ബസിന് അടിയിലേക്ക് തെറിച്ച് വീണ ഇവരെ അപകടം കണ്ട് ഓടി കൂടിയവർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
പിന്നാലെ ഇടിയുടെ ആഘാതത്തിൽ ജമീലയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഓര്‍മ്മ വന്നെങ്കിലും എല്ലുകള്‍ക്ക് ഒടിവുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ജമീല. പിന്നാലെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എന്നാൽ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് വ്യക്തമാക്കുന്നത്. മാത്രമല്ല ഈ സമയത്ത് അപകട ദൃശ്യങ്ങള്‍ സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി. സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha






















