ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു; ആന ഇടയുന്നത് ഇത് രണ്ടാം തവണ; രണ്ടാം പാപ്പാന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഗുരുവായൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. കൊമ്പൻ ദാമോദർ ദാസ് ആണ് വീണ്ടും ഇടഞ്ഞത്. ആനയെ പിന്നീട് തളച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വച്ചാണ് ഇത്തവണ ദാമോദർദാസ് ഇടഞ്ഞത്. എന്നാൽ കഴിഞ്ഞ മാസവും ഈ ആന ഇടഞ്ഞ് പാപ്പാനെ ആക്രമിച്ചിരുന്നു.
അതേസമയം തന്നെ ആന ഇടഞ്ഞതോടെ അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും പെട്ടെന്ന് തളച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായിരുന്നു. മാത്രമല്ല നിരന്തരം ഇടയുന്ന സാഹചര്യത്തിൽ ആനയെ പുറത്തേക്ക് വിടാതെ കുറച്ചു ദിവസം നിരീക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മാസം പത്തിനാണ് ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ദാമോദർ ദാസ് ഇടഞ്ഞിരുന്നത്. എന്നാൽ അന്ന് പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
മാത്രമല്ല അന്ന് കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തെങ്കിലും രണ്ടാം പാപ്പാന്‍ ആനയുടെ തുമ്പിക്കൈയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ആന ഇടഞ്ഞത്. മാത്രമല്ല ശീവേലിക്ക് എത്തിച്ചപ്പോൾ ആന അക്രമാസക്തനായിരുന്നു. എന്നാൽ വിവാഹ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. അന്ന് ശാന്തനായി നടന്നുവരുന്ന ആന പെട്ടെന്ന് തന്നെ പ്രകോപിതനാവുകയായിരുന്നു.
https://www.facebook.com/Malayalivartha






















