സുനിൽ പൊറ്റമ്മൽ എന്ന കലാകാരന്റെ,ഒരു 916 മനുഷ്യസ്നേഹിയുടെ,വസ്ത്രാലങ്കാര വിദഗ്ധന്റെ സിനിമയാണിത്; കലയും രാഷ്ട്രിയവും ദൈവവും ശാസ്ത്രവും പറഞ്ഞ് തർക്കിച്ചും സ്നേഹിച്ചും നടന്ന ഞങ്ങളുടെ രാത്രികൾക്ക് ഞങ്ങളുടെ പകലുകളെക്കാൾ വയസ്സ് കൂടുതലാണ്; നിർണായകമായ കുറിപ്പ് പങ്കു വച്ച് ഹരീഷ് പേരടി

സുനിൽ പൊറ്റമ്മൽ എന്ന കലാകാരന്റെ,ഒരു 916 മനുഷ്യസ്നേഹിയുടെ,വസ്ത്രാലങ്കാര വിദഗ്ധന്റെ സിനിമയാണിത്; കലയും രാഷ്ട്രിയവും ദൈവവും ശാസ്ത്രവും പറഞ്ഞ് തർക്കിച്ചും സ്നേഹിച്ചും നടന്ന ഞങ്ങളുടെ രാത്രികൾക്ക് ഞങ്ങളുടെ പകലുകളെക്കാൾ വയസ്സ് കൂടുതലാണ്; നിർണായകമായ കുറിപ്പ് പങ്കു വച്ച് ഹരീഷ് പേരടി
സുനിൽ പൊറ്റമ്മൽ എന്ന കലാകാരന്റെ,ഒരു 916 മനുഷ്യസ്നേഹിയുടെ,വസ്ത്രാലങ്കാര വിദഗ്ധന്റെ സിനിമയാണിത്...കലയും രാഷ്ട്രിയവും ദൈവവും ശാസ്ത്രവും പറഞ്ഞ് തർക്കിച്ചും സ്നേഹിച്ചും നടന്ന ഞങ്ങളുടെ രാത്രികൾക്ക് ഞങ്ങളുടെ പകലുകളെക്കാൾ വയസ്സ് കൂടുതലാണ് നിർണായകമായ കുറിപ്പ് പങ്കു വച്ച് ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സുനിൽ പൊറ്റമ്മൽ എന്ന കലാകാരന്റെ,ഒരു 916 മനുഷ്യസ്നേഹിയുടെ,വസ്ത്രാലങ്കാര വിദഗ്ധന്റെ സിനിമയാണിത്...കലയും രാഷ്ട്രിയവും ദൈവവും ശാസ്ത്രവും പറഞ്ഞ് തർക്കിച്ചും സ്നേഹിച്ചും നടന്ന ഞങ്ങളുടെ രാത്രികൾക്ക് ഞങ്ങളുടെ പകലുകളെക്കാൾ വയസ്സ് കൂടുതലാണ് ... അന്നൊക്കെ ഞങ്ങൾക്കും രാത്രിക്കും കാവലായി എല്ലാത്തിനും മൂകസക്ഷിയായി ചിരിച്ചിരിക്കുന്ന സിനിമയിൽ ശബ്ദ വിന്യാസം നടത്തുന്ന സജീവേട്ടന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിൽ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്..
അന്നും പൊറ്റമ്മൽ പറയും ഞാൻ ചെയ്യുന്ന സിനിമയിൽ നിങ്ങളുണ്ടാവുമെന്ന്..പറഞ്ഞതുപോലെ അവൻ വാക്കു പാലിച്ചു...പക്ഷെ നാളെ അതു കാണാൻ ഞങ്ങളുടെ പ്രിയപ്പെട്ട സജീവേട്ടനില്ല...ആ സജീവേട്ടന്റെ ഗുരുതരമായ രോഗാവസ്ഥയിൽ,കോവിഡ് രൂക്ഷമായ,മനുഷ്യർക്ക് തമ്മിൽ ബന്ധപ്പെടാൻ ശാസ്ത്രം വിലക്ക് കൽപ്പിച്ച കാലത്തും സുനിൽ പൊറ്റമ്മൽ എന്ന മനുഷ്യൻ ആശുപത്രിൽ കൂടെ നിന്നു...
ശാസ്ത്രത്തിന്റെ നിയമം പാലിച്ച് ദിവസങ്ങളോളം സ്വന്തം വീട്ടിലേക്ക് കയറാതെ അതിനുമുന്നിലുള്ള ആലയിൽ കിടന്നുറങ്ങി...അതുകൊണ്ടുതന്നെ വിക്രം വേദയുടെയും പുലിമുരുകന്റെയും വിക്രമിന്റെയും നൂറാം ദിന ആഘോഷങ്ങൾക്കു പോവാത്ത ഞാൻ ലുലുവിലെ ഈ സിനിമയുടെ ആദ്യ ഷോ കാണാൻ തിയ്യറ്ററിൽ കാണാൻ ആളുണ്ടെങ്കിലും ഇല്ലെങ്കിലും അന്തസ്സായി, അഭിമാനത്തോടെ ഇരിക്കും... കാരണം നാളെ അവൻ സംവിധായകനാവുന്ന ദിവസമാണ്...
https://www.facebook.com/Malayalivartha






















