തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണു; വിദ്യാര്‍ത്ഥിനിക്ക് പരിക്ക്; പെൺകുട്ടി റോഡിലേക്ക് വീണിട്ടും ബസ് നിർത്താതെ പോയി

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ചു വീണു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. വിദ്യാര്‍ത്ഥിനി ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ പാറശാല ഐടിഐയിലെ വിദ്യാര്‍ത്ഥിനി മന്യയ്ക്കാണ് വീണ് പരിക്കേറ്റത്.
അതേസമയം ടിബി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. തുടർന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണിട്ടും ബസ് നിർത്താതെ പോയി. ഇതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ അപകടത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതുപോലെ കോഴിക്കോട് നരിക്കുനിയില്‍ കഴിഞ്ഞദിവസം ബസില്‍ നിന്നും തെറിച്ച് വീണ് ഒരു യാത്രക്കാരി മരിച്ചിരുന്നു. അപകടത്തിൽ കൊയിലാണ്ടി സ്വദേശിനി ഉഷ (52) ആണ് മരിച്ചത്. ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ബസ്സിനടിയില്‍പ്പെട്ടായിരുന്നു മരിച്ചത്.
https://www.facebook.com/Malayalivartha






















