ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ചു; ബൈക്ക് നല്‍കില്ലെന്ന് മറുപടി നല്‍കിപ്പോള്‍ കടയില്‍ നിന്ന് പുറത്തിറങ്ങി തന്നെ മര്‍ദിച്ചിരുന്നുവെന്ന് യുവാവ്, അഞ്ചേരി സ്വദേശി മിഥുനെ മർദിച്ച കേസലെ പ്രതി വൈശാഖ് പിടിയിൽ

ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ചതായി റിപ്പോർട്ട്. അഞ്ചേരി സ്വദേശി മിഥുനാണ് ഇത്തരത്തിൽ മർദ്ദനമേറ്റത്. അഞ്ചേരി സ്വദേശി വൈശാഖാണ് മിഥുനെ മർദിച്ച കേസലെ പ്രതി. കേരള വർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയായിരുന്നു മർദ്ദനം എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം വൈശാഖ് തന്റെ ജോലിസ്ഥലത്തെത്തിയത് പുതിയ ബൈക്ക് ചോദിച്ചെന്ന് തൃശൂരില്‍ മര്‍ദനമേറ്റ ഹീമോഫീലിയ രോഗിയായ യുവാവ് വ്യക്തമാക്കി. ബൈക്ക് നല്‍കില്ലെന്ന് മറുപടി നല്‍കിപ്പോള്‍ കടയില്‍ നിന്ന് പുറത്തിറങ്ങി തന്നെ മര്‍ദിച്ചിരുന്നുവെന്ന് യുവാവ് പറഞ്ഞു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കടയിലെത്തി വൈശാഖ് തന്നെ ആക്രമിച്ചെന്നും യുവാവ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
കൂടാതെ നാട്ടുകാരനാണെന്ന പരിചയം മാത്രമാണ് തനിക്ക് വൈശാഖിനോടുള്ളതെന്ന് മര്‍ദനമേറ്റ യുവാവ് പറയുന്നു. തനിക്ക് രോഗമുണ്ടെന്ന് വൈശാഖിന് അറിയാം. മര്‍ദിക്കുന്നതിനിടെ ഇക്കാര്യം ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നുവെന്നും യുവാവ് പറയുകയുണ്ടായി.
അതോടൊപ്പം തന്നെ യുവാവ് അഞ്ചേരി സ്വദേശിയാണ്. ഒന്നരമാസം മുന്‍പ് യുവാവ് ഒരു ബൈക്ക് വാങ്ങിയിരുന്നു. ഇത് ഓടിക്കാന്‍ ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ പേരിലായിരുന്നു പ്രതി കേരള വര്‍മ്മ കോളജിന്റെ അടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.
https://www.facebook.com/Malayalivartha
























