കണ്ണൂരിൽ മയക്കുമരുന്ന് വിൽപ്പന, രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ തലശേരിയിൽ ദമ്പതികളടക്കം 3 പേർ പിടിയിൽ

കണ്ണൂർ തലശേരിയിൽ മയക്കുമരുന്നുമായി ദമ്പതികളടക്കം 3 പേർ പിടിയിൽ. തലശേരി സ്വദേശി യൂനിസ് (32), ഭാര്യ റഷീദ, എടക്കാട് സ്വദേശി സുജീഷ് (33) എന്നിവരാണ് പിടിയിലായത്. പരിശോധനയ്ക്കിടെ റഷീദ ബോധരഹിതയായിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 8.30ഓടെ തലശേരി റെയിൽവേ എയ്ഡ് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ റെയിൽവെ സ്റ്റേഷൻ എയ്ഡ് പോസ്റ്റിൽ100 ഗ്രാം ബ്രൗൺ ഷുഗറും 50 ഗ്രാം കറുപ്പുമായി മൂന്നു പേരേയും പിടികൂടുകയായിരുന്നു. പ്രിൻസിപ്പൽ എസ്ഐ സി ജയനും എഎസ്പിയുടെ സ്പെഷ്യൽ സംഘവും ലഹരി വിരുദ്ധ സേനയുമാണ് രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ യുവാക്കളെ പിടികൂടിയത്.
യൂനിസിൻ്റെയും സുജീഷിൻ്റെയും ബാഗിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. റഷീദയിൽ നിന്ന് 50000 രൂപയും പിടിച്ചെടുത്തു .വൈകിട്ടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ പോലീസ് കൂടുതൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. തലശേരി നഗരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘം ഇവരാണെന്നാണ് പോലീസ് നൽകുന്ന സൂചന.
https://www.facebook.com/Malayalivartha
























