മദ്യം വാങ്ങാനുള്ള ചര്‍ച്ചകൾക്കിടെ സംഘര്‍ഷം, ഇടുക്കിയിൽ ബിവറേജിന് മുന്നില്‍ ഉണ്ടായ സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു, ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു, പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്...!

ഇടുക്കിയിൽ മദ്യം വാങ്ങാനുള്ള ചര്‍ച്ചകൾക്കിടെ ഉണ്ടായ സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുമളിയില്‍ ബിവറേജിന് മുന്നിലെ സംഘര്‍ഷത്തിൽ 66-ാം മൈല്‍ സ്വദേശികളായ റോയി മാത്യു , ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ റോയിയുടെ നില ഗുരുതരമാണ്. തലക്കും പുറത്തും വെട്ടേറ്റ റോയിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഞ്ഞിക്കുഴി സ്വദേശി അമലാണ് കുത്തിയത്. ആക്രമണത്തിന് ശേഷം പ്രതി അമല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. വാങ്ങിയ മദ്യം തീര്‍ന്ന ശേഷം വീണ്ടും മദ്യം വാങ്ങാനുള്ള ചര്‍ച്ചകള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് വിവരം.ഇയാള്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമലിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha
























