ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിനുള്ള യോഗ്യത മലയാള ബ്രാഹ്മണര്‍ക്ക് മാത്രമാണെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിനുള്ള യോഗ്യത മലയാള ബ്രാഹ്മണര്‍ക്ക് മാത്രമാണെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്.
ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബഞ്ചാണ് വാദം കേള്‍ക്കുന്നത്.
ഈ നിബന്ധനയൊഴികെ ദേവസ്വം നിഷ്‌കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളുമുള്ള ഹര്‍ജിക്കാര്‍ വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുതയാണ് ചോദ്യം ചെയ്യുന്നത്. സി.വി. വിഷ്ണുനാരായണന്‍, ടി.എല്‍.സിജിത്ത്, പി.ആര്‍.വിജീഷ് തുടങ്ങി ആറ് പേരാണ് ഹര്‍ജി നല്‍കിയത്. മലയാള ബ്രാഹ്മണരല്ലെന്ന പേരില്‍ ഇവരുടെ അപക്ഷേകള്‍ നിരസിച്ചിട്ടുണ്ടായിരുന്നു.
ഭരണഘടനാ വിദഗ്ദ്ധന്‍ ഡോ. മോഹന്‍ ഗോപാല്‍, മുന്‍ ലാ സെക്രട്ടറി അഡ്വ.ബി.ജി.ഹരീന്ദ്രനാഥ്, അഡ്വ.ടി.ആര്‍.രാജേഷ് എന്നിവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകും.
കോടതി നടപടികള്‍ ലൈവ് സ്ട്രീമിംഗ് നടത്തണമെന്ന അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നിലുണ്ട്. എതിര്‍കക്ഷികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരുമാണ് .
"
https://www.facebook.com/Malayalivartha
























