പെരുമ്പാവൂരില്‍ കീഴില്ലം ത്രിവേണിയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപ്പിടിത്തം....വന്‍ നാശനഷ്ടം... ഇന്നലെ രാത്രി പത്തരയോടെയാണ് തീപടര്‍ന്നത്, സമീപ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു...

പെരുമ്പാവൂരില്‍ കീഴില്ലം ത്രിവേണിയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപ്പിടിത്തം, വന്‍ നാശനഷ്ടം. ത്രിവേണിക്കു സമീപം മാനാറിയിലെ 'ഇന്‍ഡക്‌സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്.
ഇന്നലെ രാത്രി പത്തരയോടെയാണ് തീപടര്‍ന്നത്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം, പട്ടിമറ്റം എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.
രാത്രി വൈകിയും തീ നിയന്ത്രണ വിധേയമായിട്ടില്ല. ്. പ്ലൈവുഡ് ആയതിനാല്‍ വലിയ തോതില്‍ തീ ആളിപ്പടര്‍ന്നതായി പരിസരവാസികള്‍ പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























