കണ്ണീരടക്കാനാവാതെ.... കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും, കണ്ണീര്‍ക്കയമായി നാട്

കണ്ണീരടക്കാനാവാതെ.... കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും, കണ്ണീര്‍ക്കയമായി നാട്
കാസര്‍കോട് ജില്ല സ്‌കൂള്‍ കലോത്സവ വേദിയായ ചായ്യോത്തിന് സമീപം ചോയ്യംകോട് മഞ്ഞളംകാട് കാറും ലോറിയും കൂട്ടിയിട്ച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം.
കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്(18), കൊന്നക്കാട് കാട്ടാമ്പള്ളി സ്വദേശി അനൂഷ് ഗണേശന്‍(32), നീര്‍ക്കാനം കൊടക്കല്‍ വീട്ടില്‍ കെ.കെ. കിഷോര്‍(20) എന്നിവരാണു സംഭവസ്ഥലത്തു തന്നെ മരിച്ചത്.
മരിച്ച മൂന്നു പേരും കാര്‍ യാത്രക്കാരാണ്. രണ്ടു പേരെ പരുക്കുകളോടെ നീലേശ്വരം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കു മാറ്റി. മീര്‍കാനം സ്വദേശി ബിനുവിനെയാണ് മാറ്റിയത്.
പരുക്കേറ്റവരില്‍ ഒരാള്‍ കാര്‍ യാത്രക്കാരനും ഒരാള്‍ ടിപ്പര്‍ ലോറിയിലുണ്ടായിരുന്നയാളുമാണ്. രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. ചായ്യോം കലോത്സവ നഗരിയില്‍ നിന്ും മാലോം ഭാഗത്തേകക് പോകുകയായിരുന്ന മാരുതി ആള്‍ട്ടോ കാറും നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ചെങ്കല്ല് കയറ്റിയ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ പെട്ടവരുടെ ശരീരഭാഗങ്ങള്‍ റോഡില്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു,
മീര്‍കാനം തട്ട് സ്വദേശികളായ രണ്ടു പേരും മാലോം സ്വദേശിയുമാണ് മരിച്ചത്. മാലോത്തെ ജ്വല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണവും ബില്ലും കാറിലുണ്ടായിരുന്നു. അപകടത്തില്‍പെട്ട കാറിനുള്ളില്‍ നിന്നും ഏറെ പണിപ്പെട്ടാണ് അവരെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha
























