സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ തിരുവനന്തപുരം എം പി ശശി തരൂര്‍ ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും... വിവിധ പരിപാടികളില്‍ പങ്കെടുക്കും

സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ തിരുവനന്തപുരം എം പി ശശി തരൂര്‍ ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും.
പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും തരൂര്‍ പങ്കെടുക്കും.
പിന്നീട് പാലാ ബിഷപ്പ്ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ശേഷമാണ് ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസിന്റെ മഹാസമ്മേളനം. ഡിസിസി പ്രസിഡന്റന്റിനെ അറിയിച്ചിട്ടില്ലെന്ന പരാതിയടക്കം നിലനില്‍ക്കുന്നതിനാല്‍ ഏതൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല.
കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരിപാടിയില്‍ പങ്കെടുക്കില്ല. തരൂരും വിഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കുന്നത്.
"
https://www.facebook.com/Malayalivartha
























