കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം.
വെണ്ടാര്‍ പൊങ്ങന്‍പാറ മണിമംഗലത്ത് വീട്ടില്‍( ആഴാന്തകാല) രവീന്ദ്രന്‍പിള്ള(65)യാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭാര്യ ഷൈലജ(56)യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആറരയോടെ കൊട്ടാരക്കര- പുത്തൂര്‍ റോഡില്‍ പത്തടി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. കൊട്ടാരക്കരയില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍.
എതിരെ വന്ന പിക് അപ്പ് വാന്‍ നിയന്ത്രണം വിട്ട് വലതുഭാഗത്തേക്ക് കയറി സ്‌കൂട്ടറിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. സ്‌കൂട്ടറുമായി രവീന്ദ്രന്‍പിള്ള വാനിന്റെ അടിയില്‍പ്പെട്ടു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.റോഡിലേക്ക് വീണ ഷൈലജയ്ക്കും സാരമായ പരുക്ക് പറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























