ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി, അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു

പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ലക്ഷ്മണന്‍ എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു.
പുലര്‍ച്ചെ 5 മണിയോടെയാണ് ലക്ഷ്മണന് നേരെ ആക്രമണമുണ്ടായത്. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്മണന്‍.
അതുപോലെ എറണാകുളം പ്ലാന്റേഷൻ കോർപറേഷൻ കാലടി ഗ്രൂപ്പിൽ കല്ലാല, അതിരപ്പിള്ളി എസ്റ്റേറ്റുകളിൽ പാൽപുരകൾക്ക് നേരെ കാട്ടാനകൾ ആക്രമണം നടത്തിയിരുന്നു. കല്ലാല എട്ടാം ബ്ലോക്കിലും അതിരപ്പിള്ളി പതിനാറാം ബ്ലോക്കിലുമുള്ള പാൽപുരകളാണ് കാട്ടാനകൾ ആക്രമിച്ചത്. കല്ലാല എസ്റ്റേറ്റിലെ പാൽശേഖരണകേന്ദ്രത്തിലെ ഒട്ടേറെ ഉപകരണങ്ങൾ കാട്ടാനകൾ കേടുവരുത്തി. ഒട്ടേറെ പാൽപുരകളാണ് ഇത്തരത്തിൽ കാട്ടാനകൾ നശിപ്പിച്ചത്.
https://www.facebook.com/Malayalivartha
























