ഇടുക്കിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു... ഇരുമ്പ് ഏണി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്
ഇടുക്കി കുമളിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലിക്കിടെ ഏണി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.
അപകടം നടന്നയുടന്‍ സമീപത്ത് പണിയെടുത്തിരുന്നവരാണ് ആദ്യം ഓടിയെത്തിയത്. ഉടന്‍ തന്നെ ഇരുവരേയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
" f
https://www.facebook.com/Malayalivartha
























