ഉപ്പുതുറയിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുംവഴി ഓട്ടോയിൽ നിന്നു വീണു : നാലാം ക്ലാസുകാരിക്ക് പരിക്ക്; അപകടത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്തു

ഉപ്പുതുറയിൽ ഓട്ടോയിൽ നിന്നു വീണു വിദ്യാർത്ഥിനിക്കു പരിക്കേറ്റു. അപകടത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയ്യപ്പൻകോവിൽ തോണിത്തടി പുത്തൻപുരക്കൽ ഷിന്റോ ജേക്കബ്-ഷെറിൻ ദമ്പതികളുടെ മകൾ അലോന ഷിന്റോക്കാണ് പരിക്കേറ്റത്.
അതേസമയം സ്കൂൾ വിട്ട് വീട്ടിലേക്കു പോകുംവഴിയാണ് അപകടം നടന്നത്. ഓട്ടോയിൽ നിന്നു സഹപാഠികൾ വീടുകളിൽ ഇറങ്ങി. തുടർന്ന് പിന്നിൽ നിന്നു ബാഗ് എടുത്ത് സീറ്റിൽ വച്ചശേഷം ഓട്ടോയിൽ കയറുന്നതിനിടെ ഓട്ടോ മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് വ്യക്തമാവുന്നത്.
സംഭവത്തെ തുടർന്ന് വീട്ടിലെത്തിയ കുട്ടിയെ രക്ഷിതാക്കളാണ് ഉപ്പുതറ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ഇതിനു പിന്നാലെ അപകടത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























