കോട്ടയത്ത് കത്തിപ്പടർന്ന് ശശി തരൂർ വിവാദം: കടുത്ത നിലപാടുമായി ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, തരൂരിനെതിരെ പരാതി നൽകുമെന്നും സുരേഷ്, തരൂര്‍ ഉദ്ഘാടകനായ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ

ശശി തരൂര്‍ ഉദ്ഘാടകനായ യൂത്ത് കോണ്‍ഗ്രസ് പരിപാടി കോട്ടയത്ത് ഇന്ന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ശശി തരൂരിനെതിരെ എഐസിസിക്ക് പരാതി നല്‍കാന്‍ നീക്കവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. തരൂരിനെതിരെ എഐസിസിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു.
താരിഖ് അന്‍വറിന്റേയും അച്ചടക്ക സമിതിയുടേയും നിര്‍ദേശങ്ങള്‍ ശശി തരൂര്‍ ലംഘിച്ചു. പാര്‍ട്ടിയുടെ മര്യാദ എന്ത് എന്ന് തരൂരിന് മനസിലായിട്ടില്ലെന്നാണ് തോന്നുന്നത്. കീഴ്‌വഴക്കങ്ങള്‍ പാലിച്ചുപോകുന്ന പാര്‍ട്ടിയെന്ന നിലയില്‍ ശശി തരൂരിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.
ഡോ ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചിട്ടുണ്ട്. വിവാദങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തിയില്ല.
പരിപാടിക്കെതിരെ പരാതി ലഭിച്ചു. ഇത് അച്ചടക്ക സമിതി പരിശോധിക്കാനിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കാത്തത് കൊണ്ടാണ് വിട്ടു നിൽക്കുന്നത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണ്. ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ല. കെപിസിസി വേണ്ട നിലയിൽ അന്വേഷിച്ച് നിലപാട് എടുക്കും. ശശി തരൂർ സമാന്തര നീക്കം നടത്തും എന്ന് കരുതുന്നില്ലന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























