കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം; യുവതിയ്ക്ക് കൈക്ക് വെട്ടേറ്റു; വെട്ടാനുപയോഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ട് പ്രതി; ഗുരുതര പരിക്ക്

കൊച്ചി നഗരത്തിൽ പട്ടാപ്പകൽ യുവതിയ്ക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ ആൾ യുവതിയുടെ കൈക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ആസാദ് റോഡിലാണ് സംഭവം നടന്നത്. യുവതി നടന്നു പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. തുടർന്ന് യുവതിയുടെ കൈക്ക് വെട്ടിയ ഇയാൾ അവിടെ നിന്നു രക്ഷപ്പെടുകയും ചെയ്‌തു. യുവതിയെ ഫാറൂഖ് എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന രണ്ട് യുവതികൾ നടന്നു പോകുന്നതിനിടെയാണ് സംഭവം നടന്നത്. എന്നാൽ ഈ രണ്ട് യുവതികളിൽ ഒരാളുടെ മുൻ കാമുകനാണ് ഫാറൂഖെന്ന് പൊലീസ് പറയുന്നു. മാത്രമല്ല ഫാറൂഖ് രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാൻ ശ്രമിച്ചതായി ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു.
എന്നാൽ അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന യുവതി തടുക്കുകയായിരുന്നെന്നും, പിന്നീട് കഴുത്തിന് വെട്ടാൻ തുനിഞ്ഞപ്പോൾ യുവതി തടയാൻ ശ്രമിച്ചെന്നും തുടർന്ന് ഈ വെട്ട് കൈക്ക് മാറി കൊള്ളുകയായിരുന്നെന്നാണ് പറയുന്നത്. ഇതിനു പിന്നാലെ വെട്ടാനുപയോഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ചി ഇയാൾ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























