ജോലി ചെയ്യുന്നതിനിടെ വൈദ്യുതകമ്പിയില്‍ നിന്ന് ഷോക്കേറ്റു; രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് രണ്ട് പേര് മരിച്ചു. സംഭവത്തിൽ കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്.
ജോലിക്കിടെ ഏണി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഇതേതുടർന്ന് ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























