Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

'പെൺകുട്ടികൾ രാത്രി ഏഴുമണിയാകുമ്പോൾ ഹോസ്റ്റലിൽ കയറുന്നതാണ് ശരിയെന്നത് പോലെ തന്നെ മലയാളികളുടെ ഒരു പൊതുബോധം ആണ് ക്യാംപസ് രാഷ്ട്രീയം എന്നത് അനാവശ്യം ആണെന്നത്. കുട്ടികൾ കോളേജിൽ പോകുന്നത് പഠിക്കാനാണ് അല്ലാതെ രാഷ്ട്രീയം കളിക്കാനോ പഠിക്കാനോ അല്ല എന്നതാണ് ന്യായം...' മുരളി തുമ്മാരുകുടി കുറിക്കുന്നു

03 DECEMBER 2022 02:58 PM IST
മലയാളി വാര്‍ത്ത

ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം അനാവശ്യമാണ് എന്ന് പറയുന്നവർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. 'പെൺകുട്ടികൾ രാത്രി ഏഴുമണിയാകുമ്പോൾ ഹോസ്റ്റലിൽ കയറുന്നതാണ് ശരിയെന്നത് പോലെ തന്നെ മലയാളികളുടെ ഒരു പൊതുബോധം ആണ് ക്യാംപസ് രാഷ്ട്രീയം എന്നത് അനാവശ്യം ആണെന്നത്. കുട്ടികൾ കോളേജിൽ പോകുന്നത് പഠിക്കാനാണ് അല്ലാതെ രാഷ്ട്രീയം കളിക്കാനോ പഠിക്കാനോ അല്ല എന്നതാണ് ന്യായം' എന്നും അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ക്യാംപസ് രാഷ്ട്രീയം വേണം, ക്യാംപസും

പെൺകുട്ടികൾ രാത്രി ഏഴുമണിയാകുമ്പോൾ ഹോസ്റ്റലിൽ കയറുന്നതാണ് ശരിയെന്നത് പോലെ തന്നെ മലയാളികളുടെ ഒരു പൊതുബോധം ആണ് ക്യാംപസ് രാഷ്ട്രീയം എന്നത് അനാവശ്യം ആണെന്നത്. കുട്ടികൾ കോളേജിൽ പോകുന്നത് പഠിക്കാനാണ് അല്ലാതെ രാഷ്ട്രീയം കളിക്കാനോ പഠിക്കാനോ അല്ല എന്നതാണ് ന്യായം.

പക്ഷെ സ്‌കൂളിൽ തൊട്ട് രാഷ്ട്രീയം കണ്ടും നിരീക്ഷിച്ചും അത്യാവശ്യം കളിച്ചിട്ടുള്ള ആളെന്ന നിലക്ക് എനിക്ക് ആ അഭിപ്രായം ഇല്ല. ക്യാംപസിൽ ആണെങ്കിലും പുറത്താണെങ്കിലും രാഷ്ട്രീയം എവിടെയും ഉണ്ട്, ഉണ്ടാകണം. പ്രത്യേകിച്ചും ജനാധിപത്യ രാജ്യങ്ങളിലെ പൗരന്മാരായി ജീവിക്കുന്നവർ ജനാധിപത്യ രീതികളും രാഷ്ട്രീയവും സ്‌കൂൾ കാലം തൊട്ടേ അറിയണം. ഇപ്പോഴത്തെ ക്യാംപസ് രാഷ്ട്രീയം ജനാധിപത്യപരമാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ട്. ക്യാന്പസിന് പുറത്തുള്ള അക്രമവും ജനാധിപത്യബോധത്തിന്റെ അഭാവവും കാന്പസിലും വരുന്നുണ്ട്, അത് പൊതുവെ കാന്പസ് രാഷ്ട്രീയത്തിന് ചീത്തപ്പേര് കൊടുക്കുന്നുണ്ട്, കാന്പസിൽ രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കത്തിന് ന്യായീകരണം കൊടുക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാലും കാന്പസിൽ രാഷ്ട്രീയം വേണം എന്ന ചിന്ത തന്നെയാണ് ഇപ്പോഴും ഉള്ളത്.

അതുകൊണ്ട് തന്നെയാണ് സമകാലീന കേരളത്തിൽ വിദ്യാർത്ഥികളെ ബാധിക്കുന്ന ഏറെ വിഷയങ്ങൾ കത്തി നിൽക്കുന്പോഴും കാന്പസുകളിൽ നിന്നും വിദ്യാർത്ഥി സംഘടനകളിൽ നിന്നും അതിനെച്ചൊല്ലി എതിർപ്പുകൾ പോയിട്ട് പ്രസ്താവനകൾ പോലും കാണാത്തത് എന്നെ അതിശയിപ്പിക്കുന്നത്. ഉദാഹരണത്തിന് കോട്ടയത്ത് കമന്റടിക്കുന്നതിനെ ചോദ്യം ചെയ്ത പെൺകുട്ടിയെ ഗുണ്ടകൾ മർദ്ദിക്കുന്നു. ആ കുട്ടി പഠിക്കുന്ന കോളേജിലെ കുറച്ചു പെൺകുട്ടികൾ മുടി മുറിച്ചു പ്രതിഷേധിച്ചതല്ലാതെ മറ്റൊരു കോളേജിൽ നിന്നും പ്രതിഷേധത്തിന്റെ സ്വരം കേട്ടില്ല. കേരളത്തിലെ വിദ്യാർത്ഥി സംഘടനകളുടെ വെബ്‌സൈറ്റിൽ നോക്കി ഒന്നുമില്ല. ട്വിറ്ററിൽ?, അവിടെയും ഇല്ല. ഫേസ്ബുക്കിലോ? ഇല്ല. ഇതൊക്കെ അമ്മാവന്മാരുടെ രീതി ആണെന്ന് വെക്കാം, ഇൻസ്റ്റാഗ്രാമിൽ?, ഒന്നുമില്ല !. പെൺകുട്ടികൾ മുറിച്ചിട്ട മുടിയുടെ വിലപോലും ഈ വിഷയത്തിന് നമ്മുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നൽകിയ മട്ടില്ല.

കോഴിക്കോട് ഹോസ്റ്റൽ വിഷയം കോടതിയിലും മാധ്യമങ്ങളിലും നില നിൽക്കുന്നു. ഏതെങ്കിലും കാന്പസിൽ ഐക്യദാർഢ്യം?, വിദ്യാർത്ഥി സംഘടനകളുടെ പ്രധിഷേധം?, സമരം?, പ്രസ്താവന? ഒന്നുമില്ല. യൂണിവേഴ്സിറ്റികളിൽ, വൈസ് ചാൻസലർ ഉള്ളിടത്തും ഇല്ലത്തിടത്തും ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടാൻ മാസങ്ങളും ചിലപ്പോൾ വർഷങ്ങളും എടുക്കുന്നു. എന്തെങ്കിലും പ്രസ്താവന?, പ്രധിഷേധം? ഒന്നുമില്ല. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താനുള്ള മൂന്നു കമ്മീഷനുകൾ, അതിൻറെ റിപ്പോർട്ടുകൾ, നിർദ്ദേശങ്ങൾ ? ഏതൊക്കെ കാന്പസിലാണ് ഈ വിഷയങ്ങളിൽ ചർച്ച നടക്കുന്നത്? പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അതിവേഗതയിൽ മാറ്റങ്ങൾ യു.ജി.സി. കൊണ്ടുവരുന്നു. വിദ്യാർഥികൾ ശ്രദ്ധിക്കുന്നുണ്ടോ?, വിദ്യാർത്ഥി സംഘടനകൾ ശ്രദ്ധിക്കുന്നുണ്ടോ?

ഏതൊക്കെ കാന്പസിൽ ആരൊക്കെ ജയിച്ചു എന്നൊക്കെയുള്ള വാർത്തകൾ മാത്രമാണ് പ്രധാനമായി കാണുന്നത്. ഒരു കാര്യമെങ്കിലും വിദ്യാർത്ഥി സംഘടനകൾ ശ്രദ്ധിക്കണം. കേരളത്തിലെ ക്യാംപസുകൾ നമ്മുടെ പുതിയ തലമുറ ഒഴിവാക്കുകയാണ്. കോളേജുകളിൽ ഈ വർഷം തന്നെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു അഞ്ചു വർഷത്തിനകം കോളേജുകൾ തന്നെ ഒഴിഞ്ഞു തുടങ്ങും കാന്പസ് ഉണ്ടെങ്കിൽ അല്ലേ കാന്പസ് രാഷ്ട്രീയം ഉണ്ടാകൂ. എന്തുകൊണ്ടാണ് നിങ്ങളുടെ സുഹൃത്തുക്കൾ നാടുവിടുന്നത് എന്നൊരു അന്വേഷണം എങ്കിലും നടത്തണം. ഇല്ലെങ്കിൽ പിന്നെ മുറിച്ചിട്ട മുടിപോലെ...

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (8 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends