വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയി; പ്രതി പിടിയിലാകുന്നത് 22 വർഷത്തിന് ശേഷം ; കണ്ടെത്തിയത് തമിഴ്നാട്ടില്‍ ഒളിവിൽ കഴിയുന്നതിനിടെ

വടക്കഞ്ചേരിയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്. സംഭവത്തിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാർ (45) എന്ന പ്രദീപിനെയാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് തമിഴ്നാട്ടില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം 2000-ത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ ഈ സംഭവത്തിന് ശേഷം നാടുവിട്ട പ്രതി പിന്നീട് കർണാടക – തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ 22 വര്‍ഷമായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. എന്നാൽ നിലവിൽ ഇയാള്‍ കാഞ്ചീപുരത്ത് ഒളിവില്‍ താമസിക്കുകയാണെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇവരുടെ അന്വേഷണത്തെ തുടര്‍ന്ന്, കാഞ്ചീപുരത്ത് നിന്നും ഇയാളെ പിടികൂടുകയുമായിരുന്നു.
കേസിൽ ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ, വടക്കഞ്ചേരി സി ഐ എ ആദം ഖാൻ, കെ വി എസ് ഐ കെ വി സുധീഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ എം ആർ സുനിൽ കുമാർ, ആർ കൃഷ്ണദാസ്, യു സൂരജ് ബാബു, കെ ദിലീപ്, സൈബർ സെൽ ഉദ്യോഗസ്ഥ അഞ്ചുമോൾ എന്നിവരുടെ സംഘമാണ് പ്രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























