കോൺഗ്രസ് അറിഞ്ഞില്ല!തരൂരിന്റെ മാസ്റ്റർ പ്ലാൻ!കോൺഗ്രസിൽ തമ്മിലടി! മിണ്ടാട്ടം മുട്ടി ഐ ഗ്രൂപ്പ്! തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ജില്ലാ കമ്മിറ്റിയെ അറിയിക്കാതെ; ഡിസിസിക്ക് അതൃപ്തി, മിണ്ടാതെ ഐ ഗ്രൂപ്പ് ; ശശി തരൂരിനെ അനുകൂലിച്ച നേതാവിനെ കെ പി സി സി അംഗമാക്കിയ നടപടി മരവിപ്പിച്ച് കോൺഗ്രസ്

കോൺഗ്രസ്സിൽ തമ്മിൽ തല്ല് വർദ്ധിക്കുന്നു. ശശി തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. മാത്രമല്ല സാമൂഹിക സംഘടനയായ ബോധി ഗ്രാമിന്റെ പരിപാടിയിലാണ് തരൂർ പങ്കെടുക്കുന്നത്. നാളെയാണ് അടൂരിൽ പരിപാടി നടക്കുന്നത്. എന്നാൽ നേതാക്കൾക്ക് പങ്കെടുക്കാൻ വിലക്കില്ലെന്നും ഡിസിസി പറഞ്ഞു.
എന്നാൽ ഇതിനു പിന്നാലെ ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം മരവിപ്പിച്ച് കോൺഗ്രസ് നടപടി. മാത്രമല്ല തരൂരിന്റെ പത്രികയിൽ ഒപ്പിട്ട മലപ്പുറത്തെ ഒരേയൊരു നേതാവായിരുന്നു ഷാജി. നേരത്തെ തരൂരിന്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും സജീവമായിരുന്നു അദ്ദേഹം. തുടർന്ന് ഷാജിയെ കെപിസിസി അംഗമാക്കുന്നതിനെതിരെ നേരത്തേ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം തന്നെ ശശി തരൂർ കോട്ടയം സന്ദർശനം നടത്തുന്ന വിവരം അറിയിച്ചില്ലെന്ന് ഡിസിസി നേതൃത്വം കെപിസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇതോടെ ജില്ലാ നേതൃത്വത്തെ അറിയിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























