അരയിൽ തോർത്ത് കെട്ടി കടത്താൻ ശ്രമം; കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വർണം; യുവാവിനെ കുടുക്കിയത് വിമാനം വഴി തിരിച്ച് വിട്ടതോടെ

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അരയിൽ തോർത്ത് കെട്ടി സ്വർണം കടത്താൻ ശ്രമിക്കവെയാണ് യുവാവ് പോലീസിന്റെ പിടിയിലാകുന്നത്. മലപ്പുറം സ്വദേശി സമദ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 70 ലക്ഷം രൂപ മൂല്യമുള്ള 1650 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
അതേസമയം ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം വെള്ളിയാഴ്ച രാത്രി യന്ത്രത്തകരാർ മൂലം കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടതാണ് സമദിനെ കുടുക്കാൻ കാരണമായത്. തുടർന്ന് കൊച്ചിയിൽ ലാൻഡ് ചെയ്ത യാത്രക്കാർക്ക് കരിപ്പൂരിലേക്ക് സഞ്ചരിക്കാനായി മറ്റൊരു വിമാനം അധികൃതർ ഏർപ്പാടാക്കിയിരുന്നു.
എന്നാൽ ഈ യാത്രയ്ക്കായുള്ള സുരക്ഷാ പരിശോധനയിൽ ആണ് ഇയാൾ കുടുങ്ങിയത്. തുടർന്ന് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഇയാൾ സ്വർണം ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംഭവത്തിൽ സമദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ, വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























